#complaint | ഹോട്ടല്‍ ജീവനക്കാരിയുടെ മുഖത്തടിച്ച്, അസഭ്യം പറഞ്ഞ് യുഡിഎഫ് കൗണ്‍സിലര്‍ - പരാതിയുമായി യുവതി

#complaint | ഹോട്ടല്‍ ജീവനക്കാരിയുടെ മുഖത്തടിച്ച്, അസഭ്യം പറഞ്ഞ് യുഡിഎഫ് കൗണ്‍സിലര്‍ - പരാതിയുമായി യുവതി
Jul 23, 2024 08:28 PM | By VIPIN P V

കൊച്ചി : (truevisionnews.com) കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരിയ്ക്കു നേരെ യു ഡി എഫ് കൗണ്‍സിലറുടെ മര്‍ദനവും അസഭ്യവര്‍ഷവും.

കോര്‍പ്പറേഷന്‍ 49 ാം ഡിവിഷന്‍ കൗണ്‍സിലറായ സുനിതാ ഡിക്സനാണ് വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്തത്. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.

തുടര്‍ന്ന് മരട് പൊലീസിൽ പരാതി നല്‍കി. കൊച്ചി വൈറ്റിലയിലെ ആര്‍ടിക് ഹോട്ടലിലെ വനിതാ ജീവനക്കാരിയ്ക്കാണ് മര്‍ദനമേറ്റത്.

ഹോട്ടലിനു സമീപത്തുള്ള കാനയ്ക്കു മുകളിലുള്ള സ്ലാബ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ സുനിതാ ഡിക്സണ്‍ യുവതിയുടെ മുഖത്തടിക്കുകയായിരുന്നു.

തന്നെ അസഭ്യം പറയുകയും കൈപിടിച്ച് തിരിച്ചുവെന്നും മര്‍ദനമേറ്റ യുവതി പറഞ്ഞു.

ഹോട്ടലിനരികിലെ കാന വൃത്തിയാക്കാനെന്ന പേരിലാണ് 49ാം ഡിവിഷന്‍ കൗണ്‍സിലറും ആര്‍ എസ് പി നേതാവുമായ സുനിതാ ഡിക്സണ്‍ ഒരു മുന്നറിയിപ്പില്ലാതെ വന്ന് ജെ സി ബി ഉപയോഗിച്ച് സ്ലാബുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതെന്ന് ഹോട്ടലധികൃതര്‍ പറഞ്ഞു.

പലകാരണങ്ങള്‍ പറഞ്ഞ് പലപ്പോഴായി തങ്ങളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഏറ്റവുമൊടുവില്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ട് നല്‍കാത്തതിലുള്ള വിരോധമാണ് ഹോട്ടല്‍ കോമ്പൗണ്ടിനകത്ത്, കുത്തിപ്പൊളിക്കാന്‍ കൗണ്‍സിലര്‍ എത്തിയതെന്നും ആര്‍ടിക് ഹോട്ടല്‍ മാനേജര്‍ അനില്‍കുമാര്‍ പറഞ്ഞു.

മര്‍ദനത്തില്‍ പരിക്കേറ്റ വനിതാ ജീവനക്കാരി ആശുപത്രിയില്‍ ചികിത്സ തേടി.തുടര്‍ന്ന് മരട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

#Woman #complaint #UDFcouncilor #slapping #hotel #employee #face #insulting

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories