#deadlizard | സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി; പരാതിയുമായി കുടുംബം

#deadlizard | സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി; പരാതിയുമായി കുടുംബം
Jul 23, 2024 11:25 AM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  സപ്ലൈകോയിൽ നിന്നും വാങ്ങിയ ആട്ടയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയുമായി കുടുംബം. വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിൻ്റെ വീട്ടിൽ വാങ്ങിയ ആട്ടയിലാണ് പല്ലിയെ കണ്ടത്.

ഒരാഴ്ച മുമ്പാണ് സപ്ലൈകോയിൽ നിന്ന് ശബരി ചക്കി ഫ്രഷ് എന്ന ഒരു കിലോ തൂക്കം വരുന്ന ആട്ട വാങ്ങിയതെന്നും ഇതിലാണ് പല്ലിയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നും ഗോപകുമാർ പറഞ്ഞു.

വള്ളികുന്നം കാമ്പിശ്ശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട് ലെറ്റിൽ നിന്നാണ് ആട്ട വാങ്ങിയത്.

പാക്കറ്റ് പൊട്ടിച്ച് പാത്രത്തിൽ കുടഞ്ഞിടുപ്പോഴാണ് ചത്ത പല്ലി കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

2024 മെയ് മാസത്തിൽ പാക്ക് ചെയ്തതാണ് ആട്ട. ഇതിന് 2024- ഓഗസ്റ്റ് മാസം വരെ കാലാവധി ഉണ്ട്.

#Dead #Lizard #Sabari #Chucky #Fresh #Atta #purchased #from #Supplyco #family #complained

Next TV

Related Stories
'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

Jun 16, 2025 12:28 PM

'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ...

Read More >>
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Jun 16, 2025 12:08 PM

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ്...

Read More >>
കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

Jun 16, 2025 11:52 AM

കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

രാ​ജ്യാ​ന്ത​ര വി​പ​ണി​ക്ക്‌ ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലും കാ​പ്പി വി​ല കു​റ​ഞ്ഞ​ത്‌ ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ...

Read More >>
Top Stories