#attack | അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് കാര്‍ യാത്ര; അക്രമം നടന്നത് രാത്രിയിൽ

#attack | അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് കാര്‍ യാത്ര; അക്രമം നടന്നത് രാത്രിയിൽ
Jul 22, 2024 05:39 PM | By VIPIN P V

കൊച്ചി: (truevisionnews.com) അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് കാർ യാത്രക്കാര്‍ പോയതായി പരാതി.

എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.

ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി.

റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതര്‍ക്കത്തിൻ്റെ പേരിലായിരുന്നു സംഭവമെന്നാണ് വിവരം.

ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് അക്ഷയും പിതാവും ആരോപിക്കുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

അക്ഷയും പിതാവും കാര്‍ ഡ്രൈവറെ പിടിച്ചുനിൽക്കുന്നതും പിന്നാലെ കാര്‍ മുന്നോട്ട് ഓടിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ അക്ഷയുടെയും അച്ഛൻ്റെയും കൈ ഡ്രൈവറുടെ ദേഹത്ത് നിന്ന് വിടുവിക്കാൻ ശ്രമിക്കുന്നതും കാണാനാവുന്നുണ്ട്.

എന്നാൽ ഇരുവരെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോയതോടെ ഒരു യുവതി ഇവര്‍ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്നതും ദൃശ്യത്തിലുണ്ട്.

#Car #journey #dragging #father #son #road #violence #place #night

Next TV

Related Stories
#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Oct 18, 2024 08:54 AM

#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്...

Read More >>
#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Oct 18, 2024 08:50 AM

#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം...

Read More >>
#naveenbabusuicide |  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

Oct 18, 2024 08:35 AM

#naveenbabusuicide | കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌...

Read More >>
#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

Oct 18, 2024 08:10 AM

#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്സ്ഥാനത്ത് നിന്നും മാ റ്റാനുള്ള പാർട്ടിയുടെ തീരുമാനം...

Read More >>
Top Stories