#Suicide | 21-കാരി ജീവനൊടുക്കി; മനംനൊന്ത് ഭർത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു

#Suicide | 21-കാരി ജീവനൊടുക്കി; മനംനൊന്ത് ഭർത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു
Jul 21, 2024 11:14 PM | By VIPIN P V

ആലങ്ങാട്: (truevisionnews.com) ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു.

ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്.

ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതു കണ്ടയുടൻ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ രാത്രി പത്തരയോടെ മരിയ മരണത്തിനു കീഴടങ്ങി. ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി ഇമ്മാനുവേൽ തൂങ്ങിമരിക്കുകയായിരുന്നു.

പുലർച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാർ ഇമ്മാനുവലിനെ കണ്ടെത്തിയത്. കണ്ടയുടൻ ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവർക്കുണ്ട്. 3 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം.

മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയർ ഡെക്കറേഷൻ ജോലിയായിരുന്നു. കൊങ്ങോർപ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടിൽ ബെന്നിയുടെ മകളാണു മരിയ.

വിവാഹശേഷമാണ് ഇവർ കൊങ്ങോർപ്പിള്ളിയിൽ താമസമാക്കിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

#year #old #woman #life #heartbroken #husband #hanged #xray #room #hospital

Next TV

Related Stories
#PinarayiVijayan | 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംഘപരിവാറിന്റെ ഗൂഢശ്രമം, ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കും - പിണറായി വിജയന്‍

Sep 18, 2024 05:50 PM

#PinarayiVijayan | 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംഘപരിവാറിന്റെ ഗൂഢശ്രമം, ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കും - പിണറായി വിജയന്‍

കേന്ദ്ര സർക്കാറിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്ന് മുഖ്യമന്ത്രി...

Read More >>
#liftmalfunctionincident | ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവം: സമഗ്ര അന്വേഷണത്തിന് നിർദേശം

Sep 18, 2024 05:16 PM

#liftmalfunctionincident | ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവം: സമഗ്ര അന്വേഷണത്തിന് നിർദേശം

ദിവസവും ഏഴും എട്ടും രോഗികളെയാണ് ‘തുണി സ്ട്രെച്ചറിൽ’ കൊണ്ടുപോകുന്നത്....

Read More >>
#Supplyco | ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

Sep 18, 2024 04:33 PM

#Supplyco | ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12ലക്ഷം രൂപയുടെയും, സബ്സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം...

Read More >>
#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

Sep 18, 2024 04:29 PM

#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#MynagappallyAccident | 'മകള്‍ മദ്യപിക്കാറില്ല, നിരപരാധി’; ശ്രീക്കുട്ടിയെ കുടുക്കിയത്, പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ

Sep 18, 2024 03:47 PM

#MynagappallyAccident | 'മകള്‍ മദ്യപിക്കാറില്ല, നിരപരാധി’; ശ്രീക്കുട്ടിയെ കുടുക്കിയത്, പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ

അതേസമയം, മൈനാഗപ്പള്ളിയില്‍ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടം ഉണ്ടാക്കിയ കാറിന്...

Read More >>
Top Stories