പുന്നയൂര്‍ (തൃശ്ശൂര്‍): (truevisionnews.com) റോഡില്‍ കിടന്ന സിറിഞ്ചുകൂട്ടങ്ങള്‍ കണ്ട് രണ്ടാം ക്ലാസുകാരന്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്ന് പഞ്ചായത്ത് നടപടി.
റോഡില്‍ മാലിന്യം തള്ളിയ സ്വകാര്യ ലാബിന് അരലക്ഷം രൂപ പിഴ ചുമത്തി. മന്ദലാംകുന്ന് ഹെല്‍ത്ത് കെയര്‍ ഹൈടെക് ലാബിന്റെ മാലിന്യമാണ് റോഡില്‍ തള്ളിയത്.
ലാബിന് ലൈസന്‍സ് ഇല്ലായിരുന്നു. ലാബ് പൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി. വടക്കേപുന്നയൂര്‍ പിലാക്കാട്ട് പള്ളിക്ക് സമീപം റോഡരികില്‍ കിടന്ന മാലിന്യം കണ്ട് പാതിയിറക്കല്‍ നിഷാദിന്റെ മകന്‍ രണ്ടാം ക്ലാസുകാരനായ ഇബ്രാഹിം നാസിം വീട്ടില്‍ അറിയിച്ചു.
വീട്ടുകാര്‍ പുന്നയൂര്‍ പഞ്ചായത്ത് അധികൃതരെ ഫോണില്‍ വിവരമറിയിച്ചു. മദ്രസയില്‍നിന്ന് വരുമ്പോഴാണ് ഇബ്രാഹിം മാലിന്യം കണ്ടത്. പഞ്ചായത്ത് സെക്രട്ടറി എന്‍.വി. ഷീജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രോഹിണി സോമസുന്ദരന്‍, ഐ.ആര്‍.ടി.സി. കോ-ഓഡിനേറ്റര്‍ ബി.എസ്. ആരിഫ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
ചാക്ക് നിറയെ മനുഷ്യജീവന് ഹാനികരമാകുന്ന ഉപയോഗിച്ച സിറിഞ്ചുകള്‍, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകള്‍, യൂറിന്‍ കണ്ടെയ്‌നര്‍ എന്നിവയായിരുന്നു.
ലാബ് തിരിച്ചറിഞ്ഞതോടെ പോലീസിനെ വിവരം അറിയിച്ചു. ലാബ് ഉടമ കടിക്കാട് സ്വദേശി രോഷിത്തിനെ വിളിച്ചുവരുത്തി മാലിന്യം നീക്കംചെയ്തു.
#2nd #grader #intervention #Notice #close #lab #dumping #life #threatening #waste #fine #half #lakh