#arrest | കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ

#arrest | കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പ്രതി   അറസ്റ്റിൽ
Jul 21, 2024 06:01 AM | By Susmitha Surendran

കൊല്ലം:  (truevisionnews.com)  കടയ്ക്കലിൽ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. 28 കാരനായ അഖിലാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.

സ്വകാര്യ ബസ്സിലെ ഡ്രൈവറായ പ്രതി ബസിൽ വച്ചാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ലോഡ്ജിലേക്ക് കുട്ടിക്കൊണ്ട് പോയി പീഡിപിക്കുകയായിരുന്നു എന്നാണ് പരാതി.

കടയ്ക്കൽ - കല്ലറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് അറസ്റ്റിലായ അഖിൽ. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു പെൺകുട്ടി. യാത്രക്കിടയിലെ പരിചയം പ്രണയമായി വളർന്നു.

വിവാഹിതനാണന്ന വിവരം മറച്ച് വെച്ചാണ് പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കിയത്. കഴിഞ്ഞ ഒമ്പതാം തീയതി കേളേജിലേക്ക് പോയ പെൺകുട്ടിയെ പ്രതി ചടയമംഗലത്തെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് പോയി പിഡീപ്പിച്ചു.

പെൺകുട്ടി എതിർത്തെങ്കിലും വിവാഹ ആലോചനയ്ക്കായി ബന്ധുക്കളെ വീട്ടിലേക്ക് അയക്കാമെന്ന് പറഞ്ഞ് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

എന്നാൽ പിന്നീട് വിവാഹത്തെ കുറിച്ച് സൂചിപ്പിക്കുമ്പോഴെല്ലാം പ്രതി ഒഴിഞ്ഞുമാറി. തുടർന്ന് പെൺകുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പ്രതി രണ്ട് തവണ വിവാഹിതനാണെന്ന് മനസ്സിലാക്കിയത്.

ആദ്യ വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളെ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ് അഖിൽ. പെൺകുട്ടി നൽകിയ പരാതിയിലാണ് അഖിലിനെ പൊലീസ് പിടികൂടിയത്. പീഡനം, വിവാഹ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

#College #student #molested #promise #marriage #accused #arrested

Next TV

Related Stories
#advveenasnair | 'ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

Oct 18, 2024 09:19 AM

#advveenasnair | 'ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കിയെന്നും വീണ...

Read More >>
#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Oct 18, 2024 08:54 AM

#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്...

Read More >>
#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Oct 18, 2024 08:50 AM

#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം...

Read More >>
#naveenbabusuicide |  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

Oct 18, 2024 08:35 AM

#naveenbabusuicide | കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌...

Read More >>
Top Stories