#fireforce | കുളിയ്ക്കാനിറങ്ങിയപ്പോൾ സെൽഫിയെടുക്കാൻ പൂതി; കൈ തെന്നി ഐ ഫോൺ കുളത്തിൽ വീണു, മുങ്ങിയെടുത്ത് ഫയർഫോഴ്സ്

#fireforce | കുളിയ്ക്കാനിറങ്ങിയപ്പോൾ സെൽഫിയെടുക്കാൻ പൂതി; കൈ തെന്നി ഐ ഫോൺ കുളത്തിൽ വീണു, മുങ്ങിയെടുത്ത് ഫയർഫോഴ്സ്
Jul 20, 2024 06:56 AM | By Athira V

കൊച്ചി: ( www.truevisionnews.com  )സെൽഫിയെടുക്കുന്നതിനിടെ കുളത്തിൽ വീണ ഐ ഫോൺ കണ്ടെടുത്ത് ഫയർ ഫോഴ്സ്. പട്ടിമറ്റം ഇരട്ടച്ചിറയിലാണ് കുളത്തിൽ വീണ ഐ ഫോൺ ഫയർഫോഴ്സ് മുങ്ങിയെടുത്തത്.

12 അടി താഴ്ചയും രണ്ടാൾ പൊക്കത്തിൽ വെള്ളവുമുള്ള ചെളി നിറഞ്ഞ കുളത്തിലേക്കാണ് ബേസിൽ ജോൺ എന്ന യുവാവിന്റെ ഫോൺ വീണത്.

വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കുളിയ്ക്കാനിറങ്ങിയപ്പോൾ സെൽഫിയെടുക്കുന്നതിനിടെയാണ് കൈ വഴുതി ഐ ഫോൺ 15 പ്രോമാക്സ് കുളത്തിലേക്ക് വീണത്.

ഉടൻ തന്നെ ബേസിൽ പട്ടിമറ്റം അഗ്നി രക്ഷാനിലയത്തിൽ വിളിച്ച് സഹായമഭ്യർത്ഥിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ എൻഎച്ച് അസൈനാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെകെ ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേന എറണാകുളം ജില്ല സ്കൂബ മുങ്ങൽ വിദഗ്ദരായ എം അനിൽകുമാർ, കെഎൻ ബിജു, എസ് സൽമാൻ ഖാൻ, ജിത്തു തോമസ് എന്നിവരും ചേർന്ന് കുളത്തിൽ നിന്നും ഐഫോൺ മുങ്ങിയെടുക്കുകയായിരുന്നു.

1, 50 000 രൂപ വിലയുള്ളതാണ് ഫോൺ. ഫയർഫോഴ്സിന്റെ തെരച്ചിലിന് സാക്ഷ്യം വഹിക്കാൻ നിരവധി പേരാണ് കുളക്കരയിലെത്തിയത്. ഫോൺ കിട്ടിയതോടെ യുവാവ് സംഘത്തിനോട് നന്ദി സൂചിപ്പിക്കുകയും ചെയ്തു.

#fireforce #recovered #iphone #fell #pond #while #Taking #selfie #pattimattam #ernamkulam

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories