കൊല്ലം: (truevisionnews.com) കൊല്ലം ചടയമംഗലത്ത് പട്ടാപ്പകൽ ജ്വല്ലറിയിൽ മുളകുസ്പ്രേ പ്രയോഗിച്ച് മോഷണം നടത്താൻ ശ്രമിച്ച പ്രതികള്‍ക്കായുള്ള തിരച്ചിൽ ഊർജിതം.
ചടയമംഗലം പോരേടം റോഡിലുള്ള ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് പ്രതികൾ മോഷണം നടത്താൻ ശ്രമിച്ചത്.
ഒരു യുവതിയും യുവാവുമാണ് പ്രതികൾ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയാണ് മോഷണം നടത്താൻ ശ്രമിച്ചത്.
ഉടമയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ച് ഇരുവരും സ്കൂട്ടറിൽ രക്ഷപ്പെട്ടു. ചടയമംഗലം സിഐ സുനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം ആരംഭിച്ചത്.
#Attempted #theft #chilli #spray #Jewellery #Police #started #investigation