#Mission2025 | മിഷൻ 2025: കേരളം പിടിക്കാൻ പ്രതിപക്ഷ നേതാവിൻ്റെ പദ്ധതി; വയനാട്ടിലെ കെപിസിസി ക്യാമ്പിൽ അവതരിപ്പിച്ചു

#Mission2025 | മിഷൻ 2025: കേരളം പിടിക്കാൻ പ്രതിപക്ഷ നേതാവിൻ്റെ പദ്ധതി; വയനാട്ടിലെ കെപിസിസി ക്യാമ്പിൽ അവതരിപ്പിച്ചു
Jul 16, 2024 11:16 PM | By VIPIN P V

വയനാട്: (truevisionnews.com) സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കുന്നതിനായി മിഷൻ 2025 അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ.

വയനാട്ടിൽ കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രതിപക്ഷ നേതാവ് തന്റെ മിഷൻ 2025 അവതരിപ്പിച്ചത്.

പ്രാദേശിക വിഷയങ്ങൾ ഉയര്‍ത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് മിഷൻ 2025 ലൂടെ കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാൻ പ്രാദേശിക വിഷയങ്ങൾ സജീവ ചർച്ചയാക്കണമെന്ന് ഇതിൽ നിര്‍ദ്ദേശിക്കുന്നു.

2019 - 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടികൾക്ക് നിയമസഭ മണ്ഡല തലത്തിൽ നടത്താനായ പ്രകടനം താരതമ്യം ചെയ്ത ക്യാമ്പിൽ ബിജെപിയുടെ പ്രകടനം ഗൗരവത്തോടെ കാണണമെന്നും അഭിപ്രായമുയര്‍ന്നു.

സുരേഷ് ഗോപിയുടെ വിജയത്തിന് സിനിമാതാരം എന്ന പ്രതിച്ഛായ സഹായിച്ചുവെന്നും അഭിപ്രായം ഉയര്‍ന്നു.

ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം തൃശ്ശൂരിലെ വിജയത്തിന് കാരണമായെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി.

സിപിഎം വിരുദ്ധ വോട്ടുകൾ മലബാറിൽ കോൺഗ്രസിന് കിട്ടിയപ്പോൾ തെക്കൻ കേരളത്തിൽ ബിജെപിയിലേക്കാണ് ആ വോട്ടുകൾ പോയതെന്നത് ഗൗരവതരമെന്നും ക്യാമ്പിൽ അഭിപ്രായം ഉയര്‍ന്നു.

#Mission2025 #Opposition #leader #plan #capture #Kerala #Presented #KPCCcamp #Wayanad

Next TV

Related Stories
#ksurendran | ‘ഒരുത്തനെയും വെറുതെ വിടില്ല', മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

Nov 27, 2024 01:24 PM

#ksurendran | ‘ഒരുത്തനെയും വെറുതെ വിടില്ല', മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും...

Read More >>
#mvgovindan | ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുന്നു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും - എംവി ഗോവിന്ദൻ

Nov 18, 2024 01:54 PM

#mvgovindan | ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുന്നു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും - എംവി ഗോവിന്ദൻ

വയനാട് നില മെച്ചപ്പെടുത്തും. പാലക്കാട്‌ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ...

Read More >>
#ksurendran |  ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ആലയില്‍ കെട്ടി, എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല ; കെസുരേന്ദ്രന്‍

Nov 18, 2024 10:47 AM

#ksurendran | ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ആലയില്‍ കെട്ടി, എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല ; കെസുരേന്ദ്രന്‍

എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.എന്ത് കൊണ്ട് കോൺഗ്രസിൽ ചേരുന്നവർ ക്രൈസ്തവ സഭാ മേലധ്യക്ഷൻ മാരെ...

Read More >>
#akshanib | രാഹുൽ അടിമുടി വ്യാജൻ , സന്ദീപിന് മുന്നിൽ എത്ര പെട്ടെന്നാണ് കോൺഗ്രസ്സ് നേതാക്കൾ വാതിൽ തുറന്നത്; എകെ ഷാനിബ്

Nov 17, 2024 05:06 PM

#akshanib | രാഹുൽ അടിമുടി വ്യാജൻ , സന്ദീപിന് മുന്നിൽ എത്ര പെട്ടെന്നാണ് കോൺഗ്രസ്സ് നേതാക്കൾ വാതിൽ തുറന്നത്; എകെ ഷാനിബ്

രാഹുൽ മാങ്കൂട്ടത്തിൽ അടിമുടി വ്യാജനായ ഒരാളാണെന്ന് എകെ ഷാനിബ് വിമർശിച്ചു. അയാളെയാണ് പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥി ആക്കിയത്. ഈ വ്യാജന്മാർക്കെതിരെ...

Read More >>
#ksurendran | സതീശന് കണ്ടകശനി, അത് കൊണ്ടേ പോകൂ...; പാണക്കാട് പോയത് നല്ല കാര്യം, തിരിച്ചു വരുന്നത് ചാവക്കാട് വഴിയാണോ ? കെ സുരേന്ദ്രന്‍

Nov 17, 2024 11:49 AM

#ksurendran | സതീശന് കണ്ടകശനി, അത് കൊണ്ടേ പോകൂ...; പാണക്കാട് പോയത് നല്ല കാര്യം, തിരിച്ചു വരുന്നത് ചാവക്കാട് വഴിയാണോ ? കെ സുരേന്ദ്രന്‍

പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെ പേരില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വ്യാപകമായ നോട്ടീസ് പ്രചാരണം...

Read More >>
Top Stories