ആലപ്പുഴ: (truevisionnews.com) ആഞ്ഞിലി മരം വീണു വീട് തകർന്നെങ്കിലും പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
തലവടി പഞ്ചായത്ത് 5-ാം വാർഡിൽ വദനശ്ശേരിൽ വീട്ടിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.
ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടമുണ്ടായത്. വീട് ഭാഗികമായി തകർന്നു.
മരം കടപുഴകി വീഴുമ്പോൾ ബാലൻ നായർ, ഭാര്യ കുസുമ കുമാരി, മകൾ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരും അപകടം കൂടാതെ രക്ഷപ്പെട്ടു.
#treefell #housecollapsed #Miraculously #including #sleeping #infants #survived