#revenuedepartment | റവന്യൂ വകുപ്പിൽ പൊതു സ്ഥലംമാറ്റം നടപ്പിലായില്ല ; അനർഹരെ പട്ടികയിൽ ഉൾപ്പെടുത്താൻ ഭരണാനുകൂല സംഘടന ഇടപെട്ടെന്ന് ആരോപണം

#revenuedepartment | റവന്യൂ വകുപ്പിൽ പൊതു സ്ഥലംമാറ്റം നടപ്പിലായില്ല ; അനർഹരെ പട്ടികയിൽ ഉൾപ്പെടുത്താൻ ഭരണാനുകൂല സംഘടന ഇടപെട്ടെന്ന് ആരോപണം
Jul 15, 2024 10:13 AM | By Jain Rosviya

ക​ൽ​പ​റ്റ: (truevisionnews.com) റ​വ​ന്യൂ വ​കു​പ്പി​ൽ ത​ഹ​സി​ൽ​ദാ​ർ​മു​ത​ൽ സീ​നി​യ​ർ ക്ല​ർ​ക്ക് വ​രെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം പ്ര​തി​സ​ന്ധി​യി​ൽ.

മേ​യ് 26ന് ​ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല.

ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ​തു​ട​ർ​ന്ന് ജൂ​ൺ 20നാ​ണ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ ക​ര​ട് മു​ൻ​ഗ​ണ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഗു​രു​ത​ര തെ​റ്റു​ക​ൾ ക​ര​ട് ലി​സ്റ്റി​ൽ ക​ണ്ട​തി​നെ​തു​ട​ർ​ന്ന് ഏ​ക​ദേ​ശം 750 പ​രാ​തി​ക​ളാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി ക​മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച​ത്.

അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 30 ആ​യി​രു​ന്നു. അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് അ​ന്തി​മ മു​ൻ​ഗ​ണ​ന പ​ട്ടി​ക പു​റ​ത്തി​റ​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ന്തി​മ മു​ൻ​ഗ​ണ​ന പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യാ​ൽ മാ​ത്ര​മേ സ്ഥ​ലം മാ​റ്റ പ​ട്ടി​ക പു​റ​ത്തി​റ​ക്കാ​നും ക​ഴി​യൂ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20നാ​ണ് പൊ​തു​സ്ഥ​ലം​മാ​റ്റ​ത്തി​ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്.

എ​ന്നാ​ൽ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര​ണം സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി ഏ​പ്രി​ൽ 30ന് ​പു​തി​യ സ​ർ​ക്കു​ല​ർ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ൺ 30ന് ​അ​ന്തി​മ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ നി​ര​വ​ധി താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ അ​ട​ക്കം ഒ​ഴി​വു​ക​ൾ നി​ക​ത്താ​നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത് അ​തേ​പ​ടി നി​ൽ​ക്കു​ക​യാ​ണ്.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും ഏ​കോ​പി​പ്പി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

സാ​ധാ​ര​ണ സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​മ്പാ​യി സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​റു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു. സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​ത്ത​തു​കാ​ര​ണം പ്ര​മോ​ഷ​ൻ ന​ട​പ​ടി​ക​ളും നീ​ളു​ക​യാ​ണ്.

മാ​ർ​ച്ച് 31നാ​ണ് അ​വ​സാ​ന​മാ​യി പ്ര​മോ​ഷ​ൻ പ​ട്ടി​ക ഇ​റ​ങ്ങി​യ​ത്. ​മേ​യ് 31ന് ​കൂ​ട്ട വി​ര​മി​ക്ക​ൽ ഉ​ണ്ടാ​യ​തോ​ടെ നി​ര​വ​ധി ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. കൂ​ടാ​തെ പ്ര​മോ​ഷ​ന​ന്റെ ഭാ​ഗ​മാ​യി അ​ത​ത് ജി​ല്ല​ക​ളി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞു.

ഇ​വ​രു​ടെ​യ​ല്ലാം സ്ഥ​ലം മാ​റ്റ​വും പ്ര​മോ​ഷ​നും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യും ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ങ്ങാ​ൻ വൈ​കു​ന്ന​തി​ന്റെ കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

അ​ന​ർ​ഹ​രാ​യ നി​ര​വ​ധി​പേ​രെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന വ്യാ​പ​ക​മാ​യി ഇ​ട​പെ​ട്ടു​വെ​ന്നും ഇ​തി​ന് ക​മീ​ഷ​ണ​ർ വ​ഴ​ങ്ങാ​ത്ത​താ​ണ് ഉ​ത്ത​ര​വി​റ​ങ്ങാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

സ്ഥ​ലം മാ​റ്റ, പ്ര​മോ​ഷ​ൻ പ​ട്ടി​ക​ക​ൾ മാ​സ​ങ്ങ​ളാ​യി​ട്ടും പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

#general #transfer #was #not #implemented #revenue #department

Next TV

Related Stories
#keralacongress | വോട്ടുചോർച്ച കേരളത്തിലാകമാനം, ത്യാഗം സിപിഐഎമ്മിന്‍റേത്; സിപിഐക്ക് കേരളകോണ്‍ഗ്രസിന്‍റെ മറുപടി

Jun 21, 2024 07:53 AM

#keralacongress | വോട്ടുചോർച്ച കേരളത്തിലാകമാനം, ത്യാഗം സിപിഐഎമ്മിന്‍റേത്; സിപിഐക്ക് കേരളകോണ്‍ഗ്രസിന്‍റെ മറുപടി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലിലും എക്‌സിക്യൂട്ടീവിലുമായിരുന്നു കേരള...

Read More >>
Top Stories










News from Regional Network