#privatebus | ട്രിപ്പും കളക്‌ഷനുമല്ല, മനുഷ്യജീവനാണ് മുഖ്യം; പരിക്കേറ്റ യുവാക്കളെയുമെടുത്ത് നേരെ ആശുപത്രിയിലേക്ക്, രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ

#privatebus |  ട്രിപ്പും കളക്‌ഷനുമല്ല, മനുഷ്യജീവനാണ് മുഖ്യം; പരിക്കേറ്റ യുവാക്കളെയുമെടുത്ത് നേരെ ആശുപത്രിയിലേക്ക്,  രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ
Jul 14, 2024 10:27 AM | By Athira V

മാവേലിക്കര (ആലപ്പുഴ): ( www.truevisionnews.com  )അപകടത്തിൽ പരിക്കേറ്റ യുവാക്കൾക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. ഗതാഗതക്കുരുക്കിനെ മറികടന്ന് മിന്നൽവേഗത്തിൽ യുവാക്കളെ ആശുപത്രിയിലെത്തിച്ചാണ് ജീവനക്കാർ മാതൃകയായത്.

രക്ഷാപ്രവർത്തനത്തിനിടെ ബസ്സിന്റെ ട്രിപ്പ് മുടങ്ങിയെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് ഇവർ. ബസ് യാത്രക്കാരും ജീവനക്കാരോടു സഹകരിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ആറോടെ വെട്ടിയാർ കളത്തട്ട് ജങ്ഷനു സമീപമാണു സംഭവം. ആറാട്ടുപുഴ-പത്തനംതിട്ട റൂട്ടിലോടുന്ന അനിഴം ബസ്സിനെ മറികടന്നു മുന്നിൽക്കയറിപ്പോയ ബൈക്കും അതേദിശയിൽപ്പോയ സ്കൂട്ടറുമായാണ് കൂട്ടിയിടിച്ചത്.

അപകടംകണ്ട് ഡ്രൈവർ നൗഫൽ ബസ് ഉടൻ നിർത്തി. ഓടിച്ചെന്ന് അപകടത്തിൽപ്പെട്ട യുവാക്കളെ താങ്ങിയെടുത്തു. ഒരാൾ ഗുരുതരാവസ്ഥയിലാണെന്നു മനസ്സിലായതോടെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി.

അപ്പോഴേക്കും സഹായത്തിന് ആളുകൂടി. പക്ഷേ, പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ വാഹനം കിട്ടിയില്ല. കൈകാണിച്ച വാഹനങ്ങളെല്ലാം നിർത്താതെ പോയി. 108 ആംബുലൻസ് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കണ്ടക്ടർ സുനിലിന്റെ സഹായത്തോടെ പരിക്കേറ്റവരെ ബസ്സിൽ കയറ്റി.

ഗുരുതരാവസ്ഥയിലുള്ളയാളെ പിന്നിലെ നീളമുള്ള സീറ്റിൽ കിടത്തിയും രണ്ടാമത്തെയാളെ സീറ്റിലിരുത്തിയും ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ബസ് കുതിച്ചു. അപകടസ്ഥലത്തെ ഗതാഗതക്കുരുക്ക് തടസ്സമായെങ്കിലും ഒരു മിനിറ്റുകൊണ്ട് പുറത്തുകടന്നു. നിർത്താതെ ഹോണടിച്ച് രണ്ടുമിനിറ്റുകൊണ്ട് നൗഫൽ ബസ് ആശുപത്രിക്കു മുന്നിലെത്തിച്ചു.

ഇടയ്ക്ക് ഇറങ്ങണമെന്നാവശ്യപ്പെടാതെ യാത്രക്കാരും സഹകരിച്ചു. കൊല്ലകടവ് കടൈക്കാട് സ്വദേശികളാണ് പരിക്കേറ്റവർ. ഇവർക്ക് ചികിത്സയ്ക്കുള്ള സഹായമെല്ലാംചെയ്ത് ബസ് ജീവനക്കാർ ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞു. ഇതോടെ ട്രിപ്പും മുടങ്ങി. ബസ്സിലെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

#bus #workers #help #injured #youth #reach #hospital

Next TV

Related Stories
#WaqfActAmendmentBill | വഖഫ് നിയമ ഭേദഗതി ബിൽ കുറ്റമറ്റതായി കൊണ്ടുവന്നാൽ പിന്തുണക്കും -കെ സി വേണുഗോപാൽ

Nov 25, 2024 08:31 AM

#WaqfActAmendmentBill | വഖഫ് നിയമ ഭേദഗതി ബിൽ കുറ്റമറ്റതായി കൊണ്ടുവന്നാൽ പിന്തുണക്കും -കെ സി വേണുഗോപാൽ

ബില്ല് കുറ്റമറ്റതായി മാറിയാലേ പാർലമെന്റിൽ അംഗീകാരം ലഭിക്കൂവെന്ന് കെ സി വേണുഗോപാൽ...

Read More >>
#Accidentcase | കഴുത്തിൽ കയർ കുരുങ്ങി മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്

Nov 25, 2024 08:13 AM

#Accidentcase | കഴുത്തിൽ കയർ കുരുങ്ങി മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്

മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങിയാണ് സിയാദ്...

Read More >>
#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

Nov 25, 2024 07:28 AM

#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

ഹൈക്കോടതി നിർദേശമുള്ള സ്ഥിതിക്ക് അന്വേഷണം തുടങ്ങാതെ വഴിയില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി സർക്കാരിനെ...

Read More >>
ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

Nov 25, 2024 07:16 AM

ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ്...

Read More >>
 #HighCourt | ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Nov 25, 2024 06:57 AM

#HighCourt | ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

രണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി...

Read More >>
#Murdercase | അപ്പാർട്മെന്റിനുള്ളിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്

Nov 25, 2024 06:49 AM

#Murdercase | അപ്പാർട്മെന്റിനുള്ളിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്

ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു....

Read More >>
Top Stories