#108ambulance | ശമ്പളം കിട്ടിയില്ല; കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി സമരത്തിൽ

#108ambulance | ശമ്പളം കിട്ടിയില്ല; കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി സമരത്തിൽ
Jul 12, 2024 09:03 AM | By VIPIN P V

കൊല്ലം: (truevisionnews.com) ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി സമരത്തിൽ.

ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള റഫറൻസ് ട്രിപ്പുകൾ എടുക്കാതെയാണ് ജീവനക്കാർ സമരം നടത്തുന്നത്. ഇതോടെ ജില്ലയിൽ റഫറൻസ് ട്രിപ്പുകൾക്ക് പണം നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ജനത്തിന്.

ജൂലൈ 15 ന് മുമ്പ് ശമ്പളം ലഭിച്ചില്ല എങ്കിൽ 16 മുതൽ ശമ്പളം ലഭിക്കുന്നത് വരെ സംസ്ഥാന വ്യാപകമായി റഫറൻസ് കേസുകൾ ഒഴിവാക്കി സമരം നടത്താനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

ജൂൺ മാസത്തെ ശമ്പളം പതിനൊന്നാം തിയ്യതി ആയിട്ടും ലഭിക്കാതെ വന്നതോടെയാണ് കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ റഫറൻസ് ട്രിപ്പുകൾ ഒഴിവാക്കി സമരം ആരംഭിച്ചത്.

കഴിഞ്ഞ മാസവും ശമ്പളം ലഭിക്കാൻ വൈകിയപ്പോൾ ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി 108 ആംബുലൻസ് ജീവനക്കാർ സമരം നടത്തിയിരുന്നു.

പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്ന് 80 കോടിയിലേറെ രൂപ കുടിശികയുണ്ട് എന്നതാണ് ശമ്പളം ലഭിക്കാൻ കാലതാമസമായി പറയുന്നതെന്ന് ജീവനക്കാർ പറയുന്നു.

ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് പോയ സാമ്പത്തിക വർഷവും നടപ്പ് സാമ്പത്തിക വർഷവും 108 ആംബുലൻസ് പദ്ധതിക്ക് വേണ്ടി അനുവദിച്ച തുക കുടിശിക ആണ്.

കരാർ കമ്പനിക്ക് സെപ്റ്റംബർ മുതലുള്ള ബിൽ തുക കുടിശിക ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫണ്ട് വന്ന ശേഷമേ ശമ്പളം നൽകാൻ കഴിയൂ എന്ന നിലപാട് കമ്പനി അധികൃതർ സ്വീകരിക്കുന്നത് എന്നും ജീവനക്കാർ ആരോപിക്കുന്നു.

പല തവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി എങ്കിലും ഫലം കണ്ടില്ലെന്ന് ജീവനക്കാർ പറയുന്നു.

#Not #getting #paid #108ambulance #employees #Kollam #district #partially #strike

Next TV

Related Stories
#Murder | കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തി; പ്രതിയായ ജിം ഉടമ പിടിയിൽ

Oct 18, 2024 11:42 AM

#Murder | കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തി; പ്രതിയായ ജിം ഉടമ പിടിയിൽ

ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയിൽ...

Read More >>
#arrest | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 11:19 AM

#arrest | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

കഴിഞ്ഞ ശനിയാഴ്ച രാ ത്രിയാണ് അക്രമം. വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:18 AM

#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി പശുക്കടവിൽ ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നല്‌കി പ്രവർത്തനം നടത്തുന്നതിനിടയിലാണ്...

Read More >>
#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

Oct 18, 2024 11:01 AM

#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

പൊതുപ്രവര്‍ത്തകന്മാര്‍ക്ക് അധികാരം കൈവരുമ്പോള്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം എന്തും പറയാം എന്ന് അവസ്ഥ നല്ലതല്ല,...

Read More >>
#naveenbabusuicide |  ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

Oct 18, 2024 10:47 AM

#naveenbabusuicide | ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

കളക്ടര്‍ക്കെതിരേ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മോഹനന്‍...

Read More >>
Top Stories










Entertainment News