#threat | 'നീ എന്നാ എസ്.എഫ്.ഐ കാണാൻ തുടങ്ങിയത്?'; എസ്.എഫ്.ഐ വിട്ട് എ ഐ എസ് എഫിൽ ചേർന്ന വിദ്യാർത്ഥിക്ക് നേരെ ഭീഷണിയും അസഭ്യവർഷവും

#threat |  'നീ എന്നാ എസ്.എഫ്.ഐ കാണാൻ തുടങ്ങിയത്?'; എസ്.എഫ്.ഐ വിട്ട് എ ഐ എസ് എഫിൽ ചേർന്ന വിദ്യാർത്ഥിക്ക്  നേരെ ഭീഷണിയും അസഭ്യവർഷവും
Jul 9, 2024 11:35 AM | By Athira V

കൊല്ലം: ( www.truevisionnews.com  )എസ്എഫ്ഐയില്‍ നിന്ന് എഐഎസ്എഫില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് എസ്എഫ്ഐ നേതാവിന്‍റെ അസഭ്യവര്‍ഷവും ഭീഷണിയും നേരിട്ടതായി പരാതി. പുനലൂർ എസ്.എൻ. കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്ന വിഷ്ണു മനോഹരനാണ് ഭീഷണി നേരിട്ടത്.

ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ഓഡിയോയും പുറത്തുവന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ആരോമലാണ് ഭീഷണിപ്പെടുത്തിയതെന്ന് വിഷ്ണു പറഞ്ഞു.

കുറച്ചു ദിവസമായി എസ്എന്‍ കോളേജിലെ എസ്എഫ്ഐ നേതാക്കളില്‍ നിന്ന് സംഘടനാ വിരുദ്ധമായ നടപടികളും നിലപാടും ഉണ്ടായതിനെ ചോദ്യം ചെയ്ത തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. എസ്എഫ്ഐയ്ക്കെതിരെ സംസാരിച്ചാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മുതല്‍ വീടുവരെ അടിക്കുമെന്നാണ് ഭീഷണി.

വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നിലിട്ടും ചെവിക്കല്ല് അടിച്ചുപൊടിക്കുമെന്നും ചോദിക്കാൻ വരുന്നവരുടെ മൂക്കാമണ്ട അടിച്ചുപൊട്ടിക്കുമെന്നും പറയുന്നുണ്ട്.

സംഘടനാ വിരുദ്ധ നടപടികൾ മടുത്താണ് എസ്എഫ്ഐ വിട്ട് എഐഎസ്എഫില്‍ ചേര്‍ന്നതെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് ഭീഷണിയാണ് മറുപടിയെന്നും വിഷ്ണു മനോഹരൻ പറഞ്ഞു.

അവര്‍ നല്‍കുന്ന സ്വാതന്ത്ര്യം തനിക്ക് മതിയെന്നാണ് പറയുന്നത്. താന്‍ ഒരു അടിമയെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് അവരുടെ ആവശ്യമെന്നും എസ്.എഫ്.ഐ. മുന്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ വിഷ്ണു പറഞ്ഞു.

'നീ എസ്.എഫ്.ഐ.ക്കാരെ വിരട്ടുന്നോ, നീ ഒന്ന് തൊട്ടുനോക്കടാ എസ്.എഫ്.ഐ.ക്കാരെ, നീ എന്നാ എസ്.എഫ്.ഐ. കാണാന്‍ തുടങ്ങിയത്' എന്നാണ് വിഷ്ണു പുറത്തുവിട്ട ഓഡിയോക്ലിപ്പില്‍ ആരോമല്‍ ചോദിക്കുന്നത്.

'എനിക്ക് സ്വാതന്ത്ര്യമില്ലാത്ത സംഘടന എനിക്ക് വേണ്ട, ഇവിടെ ആരെയും വിരട്ടുകയൊന്നുമല്ല' എന്ന് വിഷ്ണു മറുപടി നല്‍കിയപ്പോള്‍ 'നിന്റെ എ.ഐ.എസ്.എഫിന്റെ സെക്രട്ടറിയോട് ചോദിച്ചാല്‍ മതിയെടാ, എസ്.എഫ്.ഐ.ക്കാരുടെ അടി എങ്ങനെയുണ്ടായിരുന്നെന്ന്. പേടിച്ചോടിയവന്മാര്‍ അല്ലേ അവന്മാര്‍' എന്നായിരുന്നു ആരോമലിന്റെ പ്രതികരണം.

കോളേജിലെ കലാകാരന്മാരുടെ കൂട്ടായ്മയില്‍ വിഷ്ണു പ്രവര്‍ത്തിക്കുന്നതാണ് എസ്.എഫ്.ഐ. നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം. സംഘടനാഭേദമന്യേ എല്ലാ വിദ്യാര്‍ഥികളുമുള്ള ഈ കൂട്ടായ്മയില്‍ വിഷ്ണു പ്രവര്‍ത്തിക്കരുതെന്നായിരുന്നു എസ്.എഫ്.ഐ. നേതാക്കളുടെ നിര്‍ദേശം.

എന്നാല്‍, വിഷ്ണു ഇതിന് തയ്യാറായില്ല. ഇതിനുപിന്നാലെയാണ് വിഷ്ണു എസ്.എഫ്.ഐ. വിട്ട് എ.ഐ.എസ്.എഫില്‍ ചേര്‍ന്നത്. ഇതോടെയാണ് കഴിഞ്ഞദിവസം എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും വിഷ്ണു ആരോപിച്ചു.

#He #will #beaten #front #his #family #noses #those #who #come #ask #will #be #broken #SFI #leader's #threat

Next TV

Related Stories
#accident |  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 24, 2024 10:41 PM

#accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂൽ ദാമോദരൻ (65) ആണ് മരിച്ചത്....

Read More >>
#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:08 PM

#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Nov 24, 2024 07:54 PM

#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ...

Read More >>
#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

Nov 24, 2024 07:33 PM

#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു...

Read More >>
Top Stories