#Shockdeath | ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ

#Shockdeath | ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ
Jul 8, 2024 11:54 AM | By VIPIN P V

കൊച്ചി : (truevisionnews.com) ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് റെയിൽവേ. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ ആർപിഎഫ് അന്വേഷണം നടത്തും. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു.

വൈദ്യുതി ലൈനിന്റെ അപകടത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും ആലോചനയുണ്ടെന്ന് റെയിൽവേ അറിയിച്ചു.

ഇന്നലെ വൈകുന്നേരമായിരുന്നു പന്തയം ജയിക്കുന്നതിനായി ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത്.

ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17)ആണ് മരിച്ചത്. 85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ കയറുകയായിരുന്നു.

വലിയ അളവിൽ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനിൽ നിന്നാണ് ആന്റണിക്ക് പൊള്ളലേറ്റത്. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് 17കാരൻ കയറിയത്.

#Incident #student #climbed #top #train #due #shock #Railways #officials #failed

Next TV

Related Stories
#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

Oct 6, 2024 01:44 PM

#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ...

Read More >>
#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Oct 6, 2024 01:43 PM

#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

പേരാമ്പ്രയിലാണ് സംഭവം ഉണ്ടായത്. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിശീലനം നടത്തിയിരുന്ന ആർക്കും...

Read More >>
#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 6, 2024 01:36 PM

#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബ് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച...

Read More >>
#muhammedriyas |  ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന്  മുഹമ്മദ് റിയാസ്

Oct 6, 2024 01:19 PM

#muhammedriyas | ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മുഹമ്മദ് റിയാസ്

ഓട്ടോറിക്ഷ തൊഴിലാളിയായ ഹിഷിറയുടെ പിതാവ് ഹാരിസിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ...

Read More >>
#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Oct 6, 2024 01:11 PM

#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചുരത്തിലെ നാലാം വളവിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. നാദാപുരം അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
Top Stories










Entertainment News