#papayas | കൃഷി ഓഫീസറും പറ‍ഞ്ഞു, ഇത് അപൂര്‍വം, കാണേണ്ടതെന്ന് നാട്ടുകാരും, ഇതോടെ കാഴ്ചക്കാരേറെ, കൗതുകം ഇലയിൽ വിരഞ്ഞ പപ്പായ

#papayas | കൃഷി ഓഫീസറും പറ‍ഞ്ഞു, ഇത് അപൂര്‍വം, കാണേണ്ടതെന്ന് നാട്ടുകാരും, ഇതോടെ കാഴ്ചക്കാരേറെ, കൗതുകം ഇലയിൽ വിരഞ്ഞ പപ്പായ
Jul 4, 2024 09:18 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) പന്തീരാങ്കാവ് പെരുമണ്ണ സ്വദേശിനിയായ സുമതിയുടെ വീട്ടിലേക്ക് ഇപ്പോള്‍ അടിക്കടി ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആ അദ്ഭുത കാഴ്ചയൊന്നു കാണാന്‍. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നാണ് ചൊല്ലെങ്കിലും സുമതിയുടെ വീട്ടുവളപ്പിലെ പപ്പായയാണ് ഇപ്പോള്‍ നാട്ടിലെ താരം.

പപ്പായ മരത്തിലെ ഇലയില്‍ കായ്ച്ച രണ്ട് പപ്പായകള്‍ കാണാനാണ് സന്ദര്‍ശക തിരക്ക് ഏറുന്നത്. പെരുമണ്ണ റോഡില്‍ എടക്കോത്ത് റസിഡന്‍സ് അസോസിയേഷനു കീഴില്‍ വരുന്ന സുമതിയുടെ വീട്ടുപറമ്പിലാണ് ഈ കൗതുകകാഴ്ച.

പപ്പായ പാകമായോ എന്ന് പരിശോധിക്കാന്‍ ഇറങ്ങിയ സുമതിയുടെ മകന്‍ അനൂപ് ആണ് ഇലയില്‍ രണ്ട് പപ്പായകള്‍ കണ്ടത്.

ഇലയോട് ചേര്‍ന്ന് തൂങ്ങി നില്‍ക്കുന്ന തരത്തിലാണ് ഇവയുള്ളത്. വിവരം ഒളവണ്ണ കൃഷി ഓഫീസറെ അറിയിച്ചപ്പോള്‍, അപൂര്‍വമായാണ് ഇങ്ങനെ ഉണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്തായാലും കൗതുക കാഴ്ച കാണാന്‍ ഒരോ ദിവസവും ആളുകള്‍ എത്തുന്നുണ്ട്.

#visitors #flocked #see #two #papayas #leaves #papaya #tree #kozhikode

Next TV

Related Stories
#rain | ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 7, 2024 03:47 PM

#rain | ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...

Read More >>
#Sexualallegation | ക്രിക്കറ്റ് കോച്ച് പീഡന കേസിൽ പ്രതിയായ സാഹചര്യം കെസിഎ വിശദീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

Jul 7, 2024 03:34 PM

#Sexualallegation | ക്രിക്കറ്റ് കോച്ച് പീഡന കേസിൽ പ്രതിയായ സാഹചര്യം കെസിഎ വിശദീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

നാല് കേസുകളിൽ മനു മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ്. രണ്ടു കേസുകളിൽ പൊലീസ് നേരത്തെ തെളിവെടുപ്പ്...

Read More >>
#accident | റോഡരികിലൂടെ നടന്നുപോകുന്ന വിദ്യാർഥികളെ ഇടിച്ച് തെറിപ്പിച്ച് കാർ; മൂന്ന് പേര്‍ക്ക് പരിക്ക്

Jul 7, 2024 03:32 PM

#accident | റോഡരികിലൂടെ നടന്നുപോകുന്ന വിദ്യാർഥികളെ ഇടിച്ച് തെറിപ്പിച്ച് കാർ; മൂന്ന് പേര്‍ക്ക് പരിക്ക്

കാര്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നു....

Read More >>
#death | തിരുവനന്തപുരത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു

Jul 7, 2024 03:26 PM

#death | തിരുവനന്തപുരത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു

ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വീടിനോട് ചേന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്. കിണറിൽ 30 അടിയോളം...

Read More >>
#accident | കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19-കരന് ദാരുണാന്ത്യം

Jul 7, 2024 03:03 PM

#accident | കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19-കരന് ദാരുണാന്ത്യം

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവതികളത്താണ്...

Read More >>
Top Stories