#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില തൃപ്തികരം, ഒരാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു

#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില തൃപ്തികരം, ഒരാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു
Jul 4, 2024 08:49 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്നു സംശയിച്ചു ചികിത്സയിൽ കഴിയുന്ന ‍കുട്ടിയുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ.

പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. ബേബി മെമ്മോറിയലിൽ ചികിത്സയിലുള്ള കുട്ടിയുടെ പരിശോധനാ ഫലം വെള്ളിയാഴ്ച വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കൺസൾട്ടന്റ് പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോക്ടർ അബ്ദുൾ റൗഫ് പറഞ്ഞു.

അതേസമയം, രോഗം സംശയിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് ഉറപ്പായെന്നും അബ്ദുൽ റൗഫ് പറഞ്ഞു.

അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ഒന്നരമാസത്തിനിടെ മരിച്ചത്. ഫറോക്ക് സ്വദേശിയായ മൃദുൽ (12) ബുധനാഴ്ച രാത്രിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിനിയായ വി.ദക്ഷിണ (13 ), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണ് മുൻപ് മരിച്ചത്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന ‘ബ്രെയിന്‍ ഈറ്റര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് പ്രധാനമായും ശരീരത്തില്‍ പ്രവേശിക്കുന്നത്.

തലച്ചോറിനെയാണ് അമീബ ബാധിക്കുന്നത്. പതിനായിരത്തിൽ ഒരാൾക്ക് പിടിപെടുന്ന അത്യപൂർവ രോഗമാണിത്. എന്നാൽ ഒന്നര മാസത്തിനിടെ കോഴിക്കോട് മൂന്ന് കുട്ടികൾ മരിച്ചത് ആശങ്കയേറ്റുകയാണ്. അമീബ ബാധിച്ചാൽ മരുന്നുകളോട് പ്രതികരിക്കില്ല എന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി.

#child #suspected #amebic #meningoencephalitis #update

Next TV

Related Stories
#FOX | കോഴിക്കോട് രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; രാവിലെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടത് എട്ട് കുറുക്കന്മാരെ

Jul 7, 2024 01:02 PM

#FOX | കോഴിക്കോട് രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; രാവിലെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടത് എട്ട് കുറുക്കന്മാരെ

ഡോക്ടര്‍ എത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍...

Read More >>
#SureshGopi | ടൂറിസം രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിക്കണം, വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - സുരേഷ് ഗോപി

Jul 7, 2024 12:51 PM

#SureshGopi | ടൂറിസം രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിക്കണം, വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - സുരേഷ് ഗോപി

കേരളത്തിന്റെ ടൂറിസം മേഖലയുടെ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം കെ.ടി.ഡി.എ ഭാരവാഹികൾ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം...

Read More >>
#missing  | പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി

Jul 7, 2024 12:35 PM

#missing | പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി

സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#drowned | യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Jul 7, 2024 12:31 PM

#drowned | യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചിൽ...

Read More >>
#kkrishnankutty | അപകടത്തിൽ നിന്ന് ഒരു നാടിനെ രക്ഷിച്ച രണ്ടാം ക്ലാസുകാരന്‍; ഋത്വിക്കിനെ കാണാൻ മന്ത്രി നേരിട്ടെത്തി

Jul 7, 2024 12:25 PM

#kkrishnankutty | അപകടത്തിൽ നിന്ന് ഒരു നാടിനെ രക്ഷിച്ച രണ്ടാം ക്ലാസുകാരന്‍; ഋത്വിക്കിനെ കാണാൻ മന്ത്രി നേരിട്ടെത്തി

വൈദ്യുതി സംരക്ഷണത്തിനെ കുറിച്ച് അസ്സിസ്റ്റന്റ് എഞ്ചിനീയർ പ്രേംകുമാർ നൽകിയ ക്ലാസാണ് ഋത്വിക്കിനെ പെട്ടെന്നു തന്നെ ഇടപെട്ടത് എന്നും ടീച്ചർ...

Read More >>
#attack | വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന്  പേർ അറസ്റ്റിൽ

Jul 7, 2024 12:08 PM

#attack | വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ....

Read More >>
Top Stories