#gascylinderexplosion | ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ല, വലിയ ദുരന്തം ഒഴുവായെന്ന് ഫയർ ഓഫീസർ

#gascylinderexplosion | ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ല, വലിയ ദുരന്തം ഒഴുവായെന്ന് ഫയർ ഓഫീസർ
Jul 5, 2024 11:52 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) മുതലക്കുളത്തെ ചായക്കയിലെ തീപിടുത്തം ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച്.

രണ്ട് പേരാണ് തൊഴിലാളികളായി കടയിൽ ഉണ്ടായിരുന്നത്. പുറത്ത് ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപെട്ടെങ്കിലും കടയുടെ അകത്ത് ഉണ്ടായിരുന്നയാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.

രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. സ്ഥല പരിമിതി അത്രയധികം ഉള്ള ഇടമായത് കൊണ്ടാണ് അപകടം ഉണ്ടായതിനുള്ള പ്രധാനപ്പെട്ട കാരണമായി ഫയർ ഓഫീസർ പറയുന്നത്.

"ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ലാത്ത കടയാണ്. അവിടെ എട്ടോളം ഗ്യാസ് സിലിണ്ടറുകൾ ആണ് സൂക്ഷിച്ചിരുന്നത്. ഏതെങ്കിലും തരത്തിൽ ചെറിയ ഒരു ഫയറിന്റെ സാധ്യത ഉണ്ടായാൽ പോലും അത് അണയ്ക്കുന്നതിനോ അവിടെ നിന്നും രക്ഷപ്പെടുന്നതിനോ മാർഗം ഇല്ലെന്നുള്ളതാണ് പ്രധാന കാരണം.

അത് കൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായപ്പോൾ അകത്തിരുന്നയാൾക്ക് പുറത്തിറങ്ങി രക്ഷപെടാനുള്ള ഒരു സാധ്യതയും ഇല്ലാതെ പോയത്. ഇത് പോലെ ഉള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ അത് ഒഴിവാക്കുന്നതിന് ആവിശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്." ഫയർ ഓഫീസർ പറയുന്നു.' 

രക്ഷപ്രവർത്തനം അത് വലിയെ ശ്രമകരമുള്ള ദൗത്യമായിരുന്നെന്നും, സിലണ്ടർ പൊട്ടി തെറിച്ച് 100 മീറ്ററോളം അകലെയുള്ള കടയുടെ ചില്ല് ഉൾപ്പടെ തകർന്ന് പോകുന്ന സാഹചര്യം ഉണ്ടായെന്നും ഓഫീസർ പറയുന്നു.

ആളിക്കത്തികൊണ്ടിരിക്കുന്ന സമയത്തും വലിയ സ്ഫോടനം നടക്കുന്ന സമയത്തും മലപ്പുറം സ്വദേശി കുത്തുബുദ്ധീൻ അതിനുള്ളിൽ ഉണ്ടായിരുന്നു.

മുതലക്കുളം അത്രയും ജനസാന്ദ്രത ഉള്ള പ്രദേശമാണ്. സ്കൂൾ കുട്ടികളും ആളുകളും ബസ് കാത്തു നിൽക്കുന്നതിന് വേണ്ടി എത്തുന്ന ഇടമാണ്.

ഫോറൻസിക് സംഘം ഉൾപ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്താണ് തീ പടരാനുള്ള ഇടയാക്കിയത് എന്ന സംബന്ധിച്ചുള്ള പരിശോധന പൂർണമായും നടത്തേണ്ടതുണ്ട്.

തീപിടുത്തം നടന്ന കെട്ടിടത്തിന്റെ തൊട്ട് പുറകെ വശത്താണ് വലിയൊരു ബുക്ക് സ്റ്റാൾ പ്രവർത്തിക്കുന്നത്. അതിന് തൊട്ട് അടുത്തുള്ള കട ഇലക്ട്രിക്ക് ഉപകണരങ്ങൾ സൂക്ഷിച്ചിരിക്കുന്ന കടയാണ്.

അതിലേക്കൊന്നും തന്നെ തീ പടരാതെ ബീച്ച്, മീഞ്ചന്ത ഫയർ സ്റ്റേഷനിലെ മൂന്ന് യൂണിറ്റുകൾ എത്തി പെട്ടന്ന് തന്നെ തീ അണച്ചു.

80 ശതമാനത്തിലധികം പൊള്ളലേറ്റ മലപ്പുറം സ്വദേശി കുത്തുബുദ്ധീൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

#Risk #gascylinderexplosion #not #entilation#facility #fireofficer #major #disaster #occurred

Next TV

Related Stories
#arrest | യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദനം; രണ്ട് യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി

Jul 8, 2024 08:31 AM

#arrest | യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദനം; രണ്ട് യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി

എന്നാല്‍ പോലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍...

Read More >>
#shockdeath | പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ബിക്കെതിരെ ബന്ധുക്കള്‍

Jul 8, 2024 08:26 AM

#shockdeath | പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ബിക്കെതിരെ ബന്ധുക്കള്‍

പ്രദേശവാസികൾ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബ്ദുൽസലാമിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും...

Read More >>
#custody | ഗുണ്ടയുടെ ജന്മദിനാഘോഷത്തിന് ഒത്തുകൂടി; പ്രായപൂർത്തിയാകാത്തവര്‍ ഉൾപ്പെടെ 32 പേര്‍ കസ്റ്റഡിയിൽ

Jul 8, 2024 08:13 AM

#custody | ഗുണ്ടയുടെ ജന്മദിനാഘോഷത്തിന് ഒത്തുകൂടി; പ്രായപൂർത്തിയാകാത്തവര്‍ ഉൾപ്പെടെ 32 പേര്‍ കസ്റ്റഡിയിൽ

പൊലീസിക്കാര്‍ ഇത് രഹസ്യമായി മനസ്സിലാക്കി. തുടർന്നായിരുന്നു സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തത്. സാജനെ കസ്റ്റഡിയിലെടുക്കാൻ...

Read More >>
#Rationshop | റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതൽ; രണ്ട് ദിവസം റേഷൻ കടകൾ അടച്ചിടും

Jul 8, 2024 08:07 AM

#Rationshop | റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതൽ; രണ്ട് ദിവസം റേഷൻ കടകൾ അടച്ചിടും

8, 9 തിയതികളിൽ വ്യാപാരികളുടെ സമരം കൂടിയായതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാണ്. അതായത് ജൂലൈ മാസത്തെ റേഷൻ വിതരണം തുടങ്ങാൻ കുറഞ്ഞത് പത്താം...

Read More >>
#Keralarain  |  വീണ്ടും ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും, വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Jul 8, 2024 07:35 AM

#Keralarain | വീണ്ടും ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും, വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്...

Read More >>
#Uninsuredvehicle  |   ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല! മനുഷ്യാവകാശ കമ്മീഷന്‍റെ കർശന നിർദ്ദേശം ഇങ്ങനെ

Jul 8, 2024 07:26 AM

#Uninsuredvehicle | ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല! മനുഷ്യാവകാശ കമ്മീഷന്‍റെ കർശന നിർദ്ദേശം ഇങ്ങനെ

022 ൽ പാലക്കാട് വാഹന പരിശോധനയ്ക്കിടെ ഇൻഷ്വറൻസില്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ്...

Read More >>
Top Stories