#arrest | പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

#arrest | പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ
Jul 2, 2024 10:00 PM | By VIPIN P V

പാലക്കാട്: (truevisionnews.com) തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ.

തെക്കേ വാവനൂർ സ്വദേശി ഷിഹാബിനെയാണ് തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി പോക്സോ കേസികളിൽ പ്രതിയാണ്.

ഇയാൾ നിരവധി പോക്സോ കേസികളിൽ പ്രതിയാണ്. ബസിൽ കയറുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെടും. പിന്നീട് ഫോൺ നമ്പർ കൈമാറും.

പരിചയം പ്രണയമാകുന്നതോടെ പീഡനം തുടങ്ങും. 25കാരനായ ഷിഹാബ് വര്ഷങ്ങളായി തുടരുന്ന രീതിയാണിത്. ഒരേ സമയം രണ്ട് സ്കൂൾ വിദ്യാർഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയം.

വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ സ്കൂളിലെത്താതായതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പെൺകുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്.

ഇതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടിലും തിരയുന്നുണ്ടെന്നറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

നിലവിൽ ചാലിശ്ശേരി, കൊപ്പം സ്റ്റേഷനുകളിൽ നിരവധി പോക്സോ കേസുകളിൽ പ്രതിയാണ് ഷിഹാബെന്ന് പൊലീസ് പറയുന്നു.

#Busconductor #arrested #case #torturing #school #students #pretending #love

Next TV

Related Stories
#YouthCongress | കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പൊലീസുമായി ഉന്തും തള്ളും

Jul 7, 2024 05:33 PM

#YouthCongress | കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പൊലീസുമായി ഉന്തും തള്ളും

അജ്മലിന്റെ വീട്ടിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കെഎസ്ഇബി ഓഫീസിന് മുന്നിൽ എത്തിയപ്പോഴാണ് പൊലീസ്...

Read More >>
#mvd |തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; യുവാവിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ അന്വേഷണം

Jul 7, 2024 05:26 PM

#mvd |തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; യുവാവിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ അന്വേഷണം

പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ...

Read More >>
#arrest |ഓടുന്ന ബസിന് മുന്നിൽ വടിവാൾ വീശിക്കാണിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

Jul 7, 2024 05:19 PM

#arrest |ഓടുന്ന ബസിന് മുന്നിൽ വടിവാൾ വീശിക്കാണിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ് മുഴക്കിയതോടെയാണ് വടിവാൾ...

Read More >>
#Accident | കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു

Jul 7, 2024 05:06 PM

#Accident | കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു

ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ...

Read More >>
#theftcase | ഓട്ടോ ഡ്രൈവർ വയോധികയുടെ മാലപൊട്ടിച്ച കേസിൽ പ്രതിയെ തിരിച്ചറിയാനായില്ല; കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും

Jul 7, 2024 04:18 PM

#theftcase | ഓട്ടോ ഡ്രൈവർ വയോധികയുടെ മാലപൊട്ടിച്ച കേസിൽ പ്രതിയെ തിരിച്ചറിയാനായില്ല; കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും

വയോധിക ഓട്ടോയില്‍ കയറിയ കോഴിക്കോട് പാളയം ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മഴയുള്ള സമയത്തേതായതിനാല്‍ വാഹനത്തിന്റെ...

Read More >>
Top Stories