#DEATH | നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

#DEATH | നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ
Jul 2, 2024 01:43 PM | By VIPIN P V

കോട്ടയം: (truevisionnews.com) ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ കോളേജ് വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു.

കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീന്‍(19) ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോട്ടയം പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ രണ്ടാംവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയാണ് യാസീന്‍.

ജൂണ്‍ 28-നാണ് കുറവിലങ്ങാട് കാളികാവിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയില്‍ യാസീനെ കണ്ടെത്തിയത്.

ഗുരുതരമായി പരിക്കേറ്റിരുന്ന വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.

#Student #found #injured #under #construction #under #construction #dies #Mysterious #relatives

Next TV

Related Stories
#CPIM | പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവ സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി: പാര്‍ട്ടിക്ക് പരാതി

Jul 7, 2024 07:35 AM

#CPIM | പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവ സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി: പാര്‍ട്ടിക്ക് പരാതി

അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി പി.എ മുഹമ്മദ് റിയാസും ഉള്ളത്. പണം നല്‍കിയ വ്യക്തിക്ക് സി.പി.എമ്മുമായി...

Read More >>
#HeavyRain | സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Jul 7, 2024 07:24 AM

#HeavyRain | സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് രാത്രി പതിനൊന്നര വരെ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവസികൾ ജാഗ്രത...

Read More >>
#skyway  | ആകാശപാത വിഷയത്തിൽ രാഷ്ട്രീയപോര് കടുക്കുന്നു; സമരവുമായി തിരുവഞ്ചൂർ, സിപിഎമ്മിന്റെ പ്രതിഷേധം

Jul 7, 2024 06:58 AM

#skyway | ആകാശപാത വിഷയത്തിൽ രാഷ്ട്രീയപോര് കടുക്കുന്നു; സമരവുമായി തിരുവഞ്ചൂർ, സിപിഎമ്മിന്റെ പ്രതിഷേധം

ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയാക്കാതെയാണ് പാതയുടെ നിർമ്മാണം എന്ന് ആരോപിച്ചായിരുന്നു എൽഡിഎഫിന്റെ...

Read More >>
#Maoist | സ്ഫോടക ശേഖരം പലയിടത്ത്; വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ തീവ്ര പരിശോധനയുമായി പൊലീസ്

Jul 7, 2024 06:52 AM

#Maoist | സ്ഫോടക ശേഖരം പലയിടത്ത്; വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ തീവ്ര പരിശോധനയുമായി പൊലീസ്

അതിനിടെ പ്രാദേശിക പിന്തുണ മാവോയിസ്റ്റുകൾക്ക് കിട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ ബോധവത്കരണവും...

Read More >>
#KPCC | ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കാന്‍ കെപിസിസി തീരുമാനം

Jul 7, 2024 06:48 AM

#KPCC | ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കാന്‍ കെപിസിസി തീരുമാനം

രക്തദാന ക്യാമ്പ്, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണൻ...

Read More >>
#arrest | മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു

Jul 7, 2024 06:30 AM

#arrest | മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു

മയക്കുമരുന്നുമായി കലൂർ പൊറ്റക്കുഴി ഭാഗത്ത് ഇടപാടുകാരെ കാത്ത് നിൽക്കവേയായാണ് പ്രതിയെ എക്സൈസ് സംഘം...

Read More >>
Top Stories