കണ്ണൂർ : ( www.truevisionnews.com ) ഇരിട്ടി പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥി സൂര്യയുടെ മൃതദേഹവും കണ്ടെത്തി.
കൂടെയുണ്ടായിരുന്ന ഷഹര്‍ബാനയുടെ മൃതദേഹം ഇന്ന് രാവിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയിരുന്നു.
ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ സ്വദേശി ഷഹർബാന, ചക്കരക്കൽ സ്വദേശി സൂര്യ എന്നിവരാണ് പുഴയിൽ വീണത്.
സെമസ്റ്റർ പരീക്ഷ കഴിഞ്ഞശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവർ. സൈക്കോളജി ബിരുദ വിദ്യാർത്ഥിനികളാണ് ഇരുവരും. ചിത്രങ്ങളെടുക്കാൻ വേണ്ടിയാണ് വിദ്യാർത്ഥിനികൾ പുഴയുടെ സമീപത്ത് എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയിരുന്നു. ഈ സമയത്താണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.
#body #second #missing #student #has #also #been #found #Kannur #Iritty #river