#KeralaAssembly | ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍, എല്ലാം നിയന്ത്രണവിധേയമെന്ന് മന്ത്രി

#KeralaAssembly | ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍, എല്ലാം നിയന്ത്രണവിധേയമെന്ന് മന്ത്രി
Jul 2, 2024 11:01 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) 2013, 2017-ലാണ് സംസ്ഥാനത്ത് ഡെങ്കി പനി കൂടിയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാൽ അത് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു.

എലിപ്പനി കൂടാനുള്ള സാഹചര്യം ഉണ്ടായിരുന്നു, പക്ഷെ ശക്തമായ നടപടി സ്വീകരിച്ചു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണ്.

വള്ളികുന്നിൽ ആരും മഞ്ഞപ്പിത്തം ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യം സഭ നിർത്തി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.വി ഇബ്രാഹിം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മാലിന്യ സംസ്കരണവും ശുചീകരണ പ്രവർത്തനവും ശരിയായ രീതിയിൽ നടത്തിയില്ലെന്ന് ടി.വി ഇബ്രാഹിം കുറ്റപ്പെടുത്തി.

കേരളത്തിന്‍റെ ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് പനിപിടിച്ചു കിടക്കുകയായിരുന്നെങ്കിൽ കൊണ്ടോട്ടിയിൽ 33 കോടി രൂപയുടെ ആശുപത്രി വികസന പ്രവർത്തനങ്ങൾ നടക്കില്ലായിരുന്നുവെന്ന് വീണ ജോർജ് മറുപടി നല്‍കി.

മന്ത്രിയുടെ വിശദീൂകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചു പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പോരായ്മകൾ ചോദ്യം ചെയ്യപ്പെടും തിരുവനന്തപുരം നഗര മധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല.

ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂർവ്വ ശുചീകരണം ഏറ്റവും മോശമായ വർഷമാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളതുകൊണ്ടാണ് യോഗങ്ങൾ പലതും ചേരാൻ കഴിയാഞ്ഞതെന്ന് മന്ത്രി എംബിരാജേഷ് പറഞഞു.

മഴപെയ്താൽ ലോകത്ത് എല്ലായിടത്തും വെള്ളം കയറുമെന്നും അദ്ദേഹം വിശദീകരിച്ചു.

യോഗം ചേരുന്നതിന് മാത്രമാണ് കമ്മീഷന്‍റെ വിലക്ക് ഉണ്ടായിരുന്നത്. മഴക്കാലപൂർവ്വ ശുചീകരണത്തിന് വിലക്കുണ്ടായിരുന്നില്ലെന്നും സതീശന്‍ തിരിച്ചടിച്ചു.

സംസ്ഥാനത്ത് മലിന ജലമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. പൊതുജനാരോഗ്യത്തിൽ സർക്കാരിന് ശ്രദ്ധയില്ല

#opposition #House #said #healthdepartment #running #feverishly #minister #everything #undercontrol

Next TV

Related Stories
#GasCylinderExplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Jul 6, 2024 11:23 PM

#GasCylinderExplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ ഒരു ഭാഗം 60 മീറ്ററോളം മാറി റോഡിന്‌ എതിർവശത്തുള്ള കെട്ടിടത്തിലാണ്‌...

Read More >>
#imprisonment | പതിമൂന്നുകാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിന തടവ്

Jul 6, 2024 11:13 PM

#imprisonment | പതിമൂന്നുകാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിന തടവ്

വിവിധ വകുപ്പുകൾ ചേർത്താണ് വിധി പ്രഖ്യാപിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജി ശ്രീമതി എസ് രശ്മി ആണ് ശിക്ഷ...

Read More >>
#Suspended | സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; കേസെടുത്ത് പൊലീസ്

Jul 6, 2024 10:51 PM

#Suspended | സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; കേസെടുത്ത് പൊലീസ്

പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ്...

Read More >>
#accident | പാനൂരിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി അപകടം

Jul 6, 2024 10:38 PM

#accident | പാനൂരിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി അപകടം

കഴിഞ്ഞ ദിവസം പുലർച്ചെ 12 ന് ശേഷമാണ് സംഭവം. മൂന്നു പേർ കാറിലുണ്ടായിരുന്നതായി പറയുന്നു....

Read More >>
#kseb | കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം

Jul 6, 2024 10:08 PM

#kseb | കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം

അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനാണ്...

Read More >>
#founddead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 6, 2024 09:45 PM

#founddead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വാരനാട് കവലയ്ക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം...

Read More >>
Top Stories