#fireforce | എല്ലാവരുടെയും രക്ഷകർ, ഈ അഗ്നിരക്ഷാസേനയെ പക്ഷേ ആര് രക്ഷിക്കും; ഇടിഞ്ഞ കെട്ടിടത്തിൽ ജീവൻ പണയം വച്ചുള്ള ജോലി

#fireforce | എല്ലാവരുടെയും രക്ഷകർ, ഈ അഗ്നിരക്ഷാസേനയെ പക്ഷേ ആര് രക്ഷിക്കും; ഇടിഞ്ഞ കെട്ടിടത്തിൽ ജീവൻ പണയം വച്ചുള്ള ജോലി
Jul 2, 2024 06:35 AM | By ADITHYA. NP

കണ്ണൂർ:(www.truevisionnews.com) കണ്ണൂർ ഇരിട്ടിയിലെ അഗ്നിരക്ഷാസേനയെ ആരെങ്കിലും ഉടൻ രക്ഷിക്കണം. ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻ കയ്യിൽപിടിച്ചാണ് ഉദ്യോഗസ്ഥരുടെ ഇരിപ്പ്.

പുതിയ കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തിയിട്ടും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. ദുരന്തമായ ഈ കെട്ടിടത്തിൽ കഴിച്ചുകൂട്ടുന്ന സേനയിലെ ജീവനക്കാരുടെ ജീവന് ആര് ഉറപ്പുകൊടുക്കും എന്നാണ് ചോദ്യം ഉയരുന്നത്.

പതിറ്റാണ്ടുകൾ പഴക്കമുളള പഴയ സർക്കാർ ആശുപത്രി കെട്ടിടം 2010 മുതൽ ഫയർഫോഴ്സിന് നൽകുകയായിരുന്നു ഇപ്പോൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.

കോൺക്രീറ്റ് ഓരോ ദിവസവും അടർന്നു വീണുകൊണ്ടിരിക്കുന്നു. മഴ കനത്താൽ അകത്തുവേണം ആദ്യം രക്ഷാപ്രവർത്തനം എന്ന അവസ്ഥയാണ്.

വളപ്പിലെ വാട്ടർ ടാങ്കും ഇടിഞ്ഞുവീഴാറായി.രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേന പല തവണ അപേക്ഷവച്ചു. പയഞ്ചേരിയിൽ 40 സെന്‍റ് അനുവദിച്ചു കിട്ടി. പക്ഷേ തുക വകയിരുത്താത്തത് കൊണ്ട് കെട്ടിടം പണി തുടങ്ങിയില്ല.

അറ്റകുറ്റപ്പണി പോലും നടക്കുന്നില്ല. ഇരിട്ടിയിലെ കെട്ടിടം ഒഴിപ്പിച്ച് സേനയെ മറ്റൊരിടത്തേക്ക് തത്കാലം മാറ്റാൻ മുൻകയ്യെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

#will #sav #this #fireforce #team #threatening #job #collapsed #building

Next TV

Related Stories
#accident | പാനൂരിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി അപകടം

Jul 6, 2024 10:38 PM

#accident | പാനൂരിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി അപകടം

കഴിഞ്ഞ ദിവസം പുലർച്ചെ 12 ന് ശേഷമാണ് സംഭവം. മൂന്നു പേർ കാറിലുണ്ടായിരുന്നതായി പറയുന്നു....

Read More >>
#kseb | കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം

Jul 6, 2024 10:08 PM

#kseb | കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം

അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനാണ്...

Read More >>
#founddead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 6, 2024 09:45 PM

#founddead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വാരനാട് കവലയ്ക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം...

Read More >>
#drowned | കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Jul 6, 2024 09:23 PM

#drowned | കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

അടിയൊഴുക്കും തീരക്കടലില്‍ കുഴികളുമുള്ള ഇവിടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍നിന്നുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു യുവാക്കള്‍...

Read More >>
#imprisonment | കോഴിക്കോട് ഏഴ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്

Jul 6, 2024 09:06 PM

#imprisonment | കോഴിക്കോട് ഏഴ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്

കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസാണ് അന്വേഷണം...

Read More >>
#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

Jul 6, 2024 08:45 PM

#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ പൊലീസിൽ പരാതി...

Read More >>
Top Stories