#jaundice | വിവാഹത്തിന് വന്നവർക്കെല്ലാം ‘വെൽകം ഡ്രിങ്ക്’; വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം, ആശങ്ക

#jaundice | വിവാഹത്തിന് വന്നവർക്കെല്ലാം ‘വെൽകം ഡ്രിങ്ക്’; വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം, ആശങ്ക
Jul 1, 2024 08:05 PM | By Athira V

വള്ളിക്കുന്ന്: ( www.truevisionnews.com  ) മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. അതില്‍ രോഗം ബാധിച്ച 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിലാണ്. മേയ് 13ന് മൂന്നിയൂരിൽ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കാണ് രോഗത്തിന്റെ ഉറവിടമെന്നു വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ പറഞ്ഞു.

‘‘ജൂൺ എട്ടിന് ആദ്യകേസ് റിപ്പോർട്ടു ചെയ്ത പഞ്ചായത്തിൽ ആശുപത്രിയിൽ അഡ്മിറ്റായ കേസുകൾ ഇല്ല. തിങ്കളാഴ്ച 5 സെക്കൻഡറി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ കേസുകളുടെ എണ്ണം ഇനിയും വർധിക്കാനാണു സാധ്യത’’ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം:

‘‘വള്ളിക്കുന്ന് പഞ്ചായത്തിലെ ഒരു കല്യാണം മേയ് 13നു മൂന്നിയൂർ പഞ്ചായത്തിലെ ‘സ്മാർട്ട്’ ഓഡിറ്റോറിയത്തിൽ നടന്നിരുന്നു. അവിടെ വിതരണം ചെയ്ത വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവിൽ പഞ്ചായത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകളൊക്കെയും ഇതേ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്.

ഇന്നത്തെ റിപ്പോർട്ടു പ്രകാരം 238 പേര്‍ക്കാണു പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. ഇതിൽ 5 കേസുകൾ സെക്കൻഡറിയാണ്. ജൂൺ എട്ടാം തീയതി ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനു തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തി. അതിൽ മുപ്പതോളം കേസുകൾ കണ്ടെത്തി. മഴക്കാലത്തിനു മുൻപ് 15 സെക്കൻഡറി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

അപ്പോൾത്തന്നെ ആരോഗ്യപ്രവർത്തകർ വേണ്ടനടപടികൾ സ്വീകരിച്ചു. ക്ലോറിനേഷൻ പ്രവർത്തനവും ഫീല്‍ഡ് വർക്കും നടത്തുന്നുണ്ട്. സർക്കാർ ഇടപെട്ട് ടെസ്റ്റിങ് സൗകര്യവും ഏർപ്പെടുത്തി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രിയിൽ അഡ്മിറ്റായ കേസുകളും ഇല്ല.

പഞ്ചായത്തിലെ കൊടക്കാട് എന്ന പ്രദേശത്താണു ഏറ്റവുമധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഗുരുതര കേസുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവർക്കും ഭേദമായി. എന്നാൽ സെക്കൻഡറി കേസുകൾ റിപ്പോർട്ട് ചെയ്തതുകൊണ്ടു കേസുകളുടെ എണ്ണം കൂടാനാണു സാധ്യത. നേരിടാൻ പഞ്ചായത്ത് സജ്ജമാണ്.’’

#wedding #welcome #drink #vallikkunnu #jaundice #outbreak

Next TV

Related Stories
#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

Nov 26, 2024 08:50 AM

#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം...

Read More >>
#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

Nov 26, 2024 08:32 AM

#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍...

Read More >>
#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

Nov 26, 2024 08:15 AM

#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന്...

Read More >>
#theft | പട്ടാപ്പകൽ ലക്ഷങ്ങളുടെ സ്വർണ കവർച്ച; കേരളത്തിലേയ്ക്ക് കടന്ന പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

Nov 26, 2024 08:08 AM

#theft | പട്ടാപ്പകൽ ലക്ഷങ്ങളുടെ സ്വർണ കവർച്ച; കേരളത്തിലേയ്ക്ക് കടന്ന പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിൽ മോഷണം ചെയ്ത് ഒളിവിൽ കഴിയുകയാണെന്ന്...

Read More >>
#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

Nov 26, 2024 07:40 AM

#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തു. അത്രയും കുട്ടികളുള്ള ക്ലാസിൽ തന്‍റെ മകനോടുമാത്രം ഇത്​ ചെയ്യാൻ പറഞ്ഞത്​...

Read More >>
Top Stories