#KERALARAIN | ജൂലൈ 4 വരെ കേരളത്തിൽ ഇടിമിന്നലോടെ മഴ; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

#KERALARAIN |  ജൂലൈ 4 വരെ കേരളത്തിൽ ഇടിമിന്നലോടെ മഴ; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
Jul 1, 2024 08:14 AM | By Athira V

( www.truevisionnews.com  ) കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീര പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു.

#imd #issues #yellow #alert #heavy #rainfall #kerala #coastal #erosion #alert

Next TV

Related Stories
#BodyFound | കൊയിലാണ്ടി പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി

Jul 2, 2024 11:10 PM

#BodyFound | കൊയിലാണ്ടി പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി

തുടർന്ന് സമീപത്ത് മീൻപിടിക്കുകയായിരുന്ന പ്രദേശവാസികൾ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം...

Read More >>
#bodyfound | മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി

Jul 2, 2024 11:02 PM

#bodyfound | മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി

ആറാം ദിവസമാണ് മൃതദേഹം ലഭിച്ചത്. വീയപുരം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു...

Read More >>
#akgcenterattack |  എകെജി സെന്റർ ആക്രമണക്കേസ്; മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാൻ ആദ്യം രക്ഷപ്പെട്ടത് ദുബായിലേക്ക്

Jul 2, 2024 10:48 PM

#akgcenterattack | എകെജി സെന്റർ ആക്രമണക്കേസ്; മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാൻ ആദ്യം രക്ഷപ്പെട്ടത് ദുബായിലേക്ക്

തിരിച്ച് കാണ്മണ്ഡുവിലിറങ്ങി റോഡ് മാർഗം ദില്ലിയിലെത്തി. കൊച്ചിയിലും കണ്ണൂരും കറങ്ങിയ ശേഷം വീണ്ടും...

Read More >>
#bodyfound | കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 2, 2024 10:27 PM

#bodyfound | കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സമീപത്ത് മീൻപിടിച്ചുകൊണ്ടിരിക്കുന്നവർ ഇത് കണ്ടതിനെ തുടർന്ന് പൊലീസിലും ഫയർഫോഴ്‌സിലും വിവരം...

Read More >>
#death | മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

Jul 2, 2024 10:21 PM

#death | മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ...

Read More >>
#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

Jul 2, 2024 10:01 PM

#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങരുതെന്ന് സീനിയര്‍...

Read More >>
Top Stories