#cpm | സി.പി.എം പഞ്ചായത്തംഗം റോഡില്‍ മാലിന്യംതള്ളിയ സംഭവം; 'നടപടി അം​ഗീകരിക്കാനാവില്ല,1000 രൂപ പിഴ ഈടാക്കി'

#cpm | സി.പി.എം പഞ്ചായത്തംഗം റോഡില്‍ മാലിന്യംതള്ളിയ സംഭവം; 'നടപടി അം​ഗീകരിക്കാനാവില്ല,1000 രൂപ പിഴ ഈടാക്കി'
Jun 28, 2024 08:09 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗം സ്കൂട്ടറിൽ പോകുന്നതിനിടെ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവർ റോഡിലേക്കെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്.

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് സി.പി.എം. അംഗം പി.എസ്. സുധാകരനിൽ നിന്ന് 1000 രൂപ പിഴ ഈടാക്കിയതായി മന്ത്രി അറിയിച്ചു.

വിഷയത്തിൽ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് പ്രതികരണം. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാൽ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചത്.

മാലിന്യം വലിച്ചെറിയുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പഞ്ചായത്ത് മെമ്പർ ബൈക്കിലെത്തി മാലിന്യം തള്ളുന്ന ഒരു വീഡിയോ നിങ്ങളിൽ പലരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ സുധാകരനാണ് സ്കൂട്ടറിൽ പോകുമ്പോൾ മാലിന്യം റോഡിൽ വലിച്ചെറിഞ്ഞത്.

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് ഇദ്ദേഹത്തിന് ആയിരം രൂപ പിഴ ചുമത്തുകയും പിഴ തുക ഈടാക്കുകയും ചെയ്തിട്ടുണ്ട്.

ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

അതിനാൽ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. മാലിന്യം വലിച്ചെറിയുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവും.

മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള ഈ പ്രവർത്തനങ്ങളിൽ നമുക്ക് യോജിച്ചു മുന്നേറാം

#CPM #panchayatangam #incident #littering #road #action #unacceptable #fine #1000 #rupees #levied'

Next TV

Related Stories
 #fishmaggots | മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

Jun 30, 2024 10:27 PM

#fishmaggots | മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

കഴിഞ്ഞ ദിവസം വളയം മേഖലയിൽ വിതരണം ചെയ്ത മത്സ്യത്തിൽ പുഴുക്കളെ...

Read More >>
#arrest | ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

Jun 30, 2024 09:33 PM

#arrest | ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

കുടുംബവഴക്കിനെ തുടർന്നുണ്ടായ ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ...

Read More >>
#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

Jun 30, 2024 09:15 PM

#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

ഇടക്ക് ഗിരിജക്ക് ചെറുതായി ബോധം വന്നപ്പോൾ മീൻ കറിയിൽ ഗുളിക ഇട്ടതായി മകനോട് സംശയം പറഞ്ഞു....

Read More >>
#founddead | വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

Jun 30, 2024 08:54 PM

#founddead | വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ...

Read More >>
#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

Jun 30, 2024 08:44 PM

#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

ജന്മി-കുടിയാൻ വ്യവസ്ഥിതിയുടെ നാട്ടാചാരങ്ങളാൽ വറുതിയിൽ പിണഞ്ഞുപോയതായിരുന്നു ഉസ്താദിന്റെ...

Read More >>
Top Stories