#kafircontroversy | ‘കാഫിർ’ പ്രയോഗം: യാഥാർഥ്യം ബോധ്യപ്പെട്ടിട്ടും പൊലീസ്​ വീഴ്ച വരുത്തുന്നു - കാസിം

#kafircontroversy | ‘കാഫിർ’ പ്രയോഗം: യാഥാർഥ്യം ബോധ്യപ്പെട്ടിട്ടും പൊലീസ്​ വീഴ്ച വരുത്തുന്നു - കാസിം
Jun 28, 2024 07:28 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തലേദിവസം വടകര മണ്ഡലത്തിൽ പ്രചരിച്ച ‘കാഫിർ’ പരാമർശമുള്ള വ്യാജ സ്ക്രീൻഷോട്ട് സംബന്ധിച്ച്​ യാഥാർഥ്യം ബോധ്യപ്പെട്ടിട്ടും അന്വേഷണത്തിൽ പൊലീസ്​ മനഃപൂർവം വീഴ്ച വരുത്തുന്നതായി കേസിൽ പ്രതിചേർക്കപ്പെട്ട മുസ്​ലിം യൂത്ത്​ ലീഗ്​ നേതാവ്​ ഹൈകോടതിയിൽ.

കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്​ലിമായും ഇടതുസ്ഥാനാർഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണം സംബന്ധിച്ചാണ്​ ഇതുമായി ബന്ധപ്പെട്ട്​ ഹരജി നൽകിയ യൂത്ത് ലീഗ് നേതാവ് പി.കെ. കാസിമിന്‍റെ മറുപടി.

ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.ഹരജിക്കാരന്‍റെ പേരിൽ വ്യാജമായുണ്ടാക്കിയ പ്രൊഫൈൽ ഐ.ഡിയിൽനിന്നാണ് ഷോർട്ട് സ്ക്രീൻ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപെട്ടപ്പോൾതന്നെ ഏപ്രിൽ 25ന്​ വൈകീട്ട്​ റൂറൽ എസ്.പി ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു.

‘അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഇത് ആദ്യം പ്രചരിച്ചത്​. ഫോൺ പരിശോധിക്കാൻ സൈബർ സെല്ലിനെ ഏൽപിക്കുകയും ചെയ്തു.

പ്രചാരണത്തിന്‍റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാൽ, അഞ്ചുമണിക്കൂറിന് ശേഷം തനിക്കെതിരെ കേ​സെടുക്കുകയാണ്​ ചെയ്തത്​.

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി എന്ന ആരോപണം ഉണ്ടായിട്ടും മതസ്പർധയുണ്ടാക്കാൻ ശ്രമിക്കൽ, വ്യാജരേഖ ചമക്കൽ, മറ്റൊരാളുടെ അന്തസ്സിന്​ ഹാനിയുണ്ടാക്കും വിധം വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്താത്തതിന്‍റെ കാരണവും വിശദീകരിച്ചിട്ടില്ല.

‘യൂത്ത് ലീഗ് നിടുംബ്രമണ്ണ’ എന്ന വാട്സ്​ആപ് ഗ്രൂപ് വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും വ്യാജ പോസ്റ്റ്​ പ്രചരിപ്പിച്ചവരെ പ്രതിയാക്കിയിട്ടില്ല. ‘അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെയും മറ്റ് ഗ്രൂപ്പുകളുടെയും അഡ്മിൻമാർ ആരാണെന്ന് ആ ഫേസ്ബുക്ക് ഗ്രൂപ്പിൽനിന്നുതന്നെ മനസ്സിലാക്കാം​.

എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും അവരെ പ്രതിചേർത്തിട്ടില്ല. ആ ഗ്രൂപ്പുതന്നെ ഡിലീറ്റ് ചെയ്യാനുള്ള സമയവും കുറ്റക്കാർക്ക് നൽകി.

വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, കേസ് എടുത്തശേഷവും ജൂൺ 15 വരെ മുൻ എം.എൽ.എ കെ.കെ. ലതികയും മറ്റ് ചിലരും വ്യാജ പോസ്റ്റ്‌ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഒരു നടപടിയും പൊലീസ്​ സ്വീകരിച്ചില്ല.

#Kafir #usage #Despite #being #convinced #truth #police #commits #lapse #accused

Next TV

Related Stories
 #fishmaggots | മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

Jun 30, 2024 10:27 PM

#fishmaggots | മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

കഴിഞ്ഞ ദിവസം വളയം മേഖലയിൽ വിതരണം ചെയ്ത മത്സ്യത്തിൽ പുഴുക്കളെ...

Read More >>
#arrest | ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

Jun 30, 2024 09:33 PM

#arrest | ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

കുടുംബവഴക്കിനെ തുടർന്നുണ്ടായ ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ...

Read More >>
#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

Jun 30, 2024 09:15 PM

#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

ഇടക്ക് ഗിരിജക്ക് ചെറുതായി ബോധം വന്നപ്പോൾ മീൻ കറിയിൽ ഗുളിക ഇട്ടതായി മകനോട് സംശയം പറഞ്ഞു....

Read More >>
#founddead | വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

Jun 30, 2024 08:54 PM

#founddead | വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ...

Read More >>
#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

Jun 30, 2024 08:44 PM

#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

ജന്മി-കുടിയാൻ വ്യവസ്ഥിതിയുടെ നാട്ടാചാരങ്ങളാൽ വറുതിയിൽ പിണഞ്ഞുപോയതായിരുന്നു ഉസ്താദിന്റെ...

Read More >>
Top Stories