#Jailed | ബന്ധുവിനെ പെട്രോൾ പമ്പിൽ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു; ദമ്പതികൾക്ക് ജയിൽ ശിക്ഷ

#Jailed | ബന്ധുവിനെ പെട്രോൾ പമ്പിൽ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു; ദമ്പതികൾക്ക് ജയിൽ ശിക്ഷ
Jun 26, 2024 08:02 PM | By VIPIN P V

വാഷിംഗ്ടൺ: (truevisionnews.com) വിദ്യാഭ്യാസത്തിനെന്ന് പറഞ്ഞ് അമേരിക്കയിലെത്തിച്ച ബന്ധുവിനെ മൂന്ന് വർഷത്തിലേറെ പെട്രോൾ പമ്പിലും കൺവീനിയൻസ് സ്റ്റോറിലും ജോലി ചെയ്യാൻ നിർബന്ധിച്ച ഇന്ത്യൻ-അമേരിക്കൻ ദമ്പതികൾക്ക് യുഎസ് കോടതി തടവുശിക്ഷ വിധിച്ചു.

31 കാരനായ ഹർമൻപ്രീത് സിംഗിന് 11.2 വർഷം തടവും ഭാര്യയായിരുന്ന കുൽബീർ കൗറിന് 7.25 വർഷം തടവിനുമാണ് ശിക്ഷിച്ചത്.

ഇരയായ ബന്ധുവിന് 225,210.76 ഡോളർ (1.87 കോടി രൂപ) നൽകാനും കോടതി ഉത്തരവിട്ടു. ദമ്പതികൾ ഇപ്പോൾ വിവാഹമോചിതരാണ്.

തുടർ വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന വ്യാജ വാഗ്ദാനം നൽകിയാണ് ഇവർ ബന്ധുവിനെ അമേരിക്കയിൽ എത്തിച്ചതെന്ന് നീതിന്യായ വകുപ്പിൻ്റെ പൗരാവകാശ വിഭാഗത്തിലെ അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ക്രിസ്റ്റൻ ക്ലാർക്ക് പറഞ്ഞു.

പ്രതികൾ ഇരയുടെ ഇമിഗ്രേഷൻ രേഖകൾ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പീഡനത്തിന് വിധേയനാക്കി ചുരുങ്ങിയ ശമ്പളത്തിന് ദീർഘനേരം ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും പറയുന്നു.

വിദ്യാഭ്യാസം നേടാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള ഇരയുടെ ആഗ്രഹമാണ് പ്രതികൾ ചൂഷണം ചെയ്തതെന്ന് വെർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന് വേണ്ടിയുള്ള യുഎസ് അറ്റോർണി ജെസീക്ക ഡി ആബർ പറഞ്ഞു.

2018ലാണ് സംഭവം. യുഎസിൽ എത്തിയതിന് ശേഷം പ്രതികൾ ഇമിഗ്രേഷൻ രേഖകൾ കൈക്കലാക്കി 2018 മാർച്ചിനും 2021 മെയ് മാസത്തിനും ഇടയിൽ മൂന്ന് വർഷത്തിലേറെയായി പ്രതിയുടെ സ്റ്റോറിൽ ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും പറയുന്നു.

ദമ്പതികൾ ഇരയെ ദിവസങ്ങളോളം ബാക്ക് ഓഫീസിലാണ് ഉറങ്ങാൻ അനുവദിച്ചത്. ഭക്ഷണം പരിമിതപ്പെടുത്തി.

വൈദ്യ പരിചരണമോ വിദ്യാഭ്യാസമോ നൽകാൻ വിസമ്മതിച്ചു. കടയിലും വീട്ടിലും ഇരയെ നിരീക്ഷിക്കാൻ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചു.

നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം തടയുകയും വിസ കാലാവധിയിൽ കൂടുതൽ താമസിപ്പിക്കുകയും ചെയ്തെന്നും പറയുന്നു.

പ്രതികൾ ഇരയെ കുൽബീർ കൗറിനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും വിവാഹം ഉപയോഗിച്ച് ഇരയുടെ കുടുംബ സ്വത്തുക്കൾ കൈക്കലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

#relative #forced #work #petrol #station Couple #sentenced #prison

Next TV

Related Stories
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories