#princessanne | എസ്റ്റേറ്റിൽ നടക്കാനിറങ്ങിയ ആനി രാജകുമാരിക്ക് തലയ്ക്ക് പരിക്ക്; ആശുപത്രിയില്‍ ചികിത്സയില്‍

#princessanne | എസ്റ്റേറ്റിൽ നടക്കാനിറങ്ങിയ ആനി രാജകുമാരിക്ക് തലയ്ക്ക് പരിക്ക്; ആശുപത്രിയില്‍ ചികിത്സയില്‍
Jun 25, 2024 12:59 PM | By Athira V

ലണ്ടന്‍: ( www.truevisionnews.com  )ചാള്‍സ് മൂന്നാമന്‍ രാജാവിന്‍റെ ഏക സഹോദരി ആനി രാജകുമാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം ഗ്ലോസെസ്റ്റർഷെയറിലെ ഗാറ്റ്‌കോംബ് പാർക്ക് എസ്റ്റേറ്റിൽ വച്ചാണ് 73 വയസ്സുള്ള രാജകുമാരിക്ക് തലയ്ക്ക് പരിക്കേറ്റത്. നിലവിൽ ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിൽ തുടുരുകയാണ് ആനി രാജകുമാരി. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജകുമാരി സുഖം പ്രാപിച്ച് വരികയാണെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. രാജകുമാരി ഞായറാഴ്ച വൈകുന്നേരം ഗാറ്റ്‍കോംബ് എസ്റ്റേറ്റിൽ നടക്കുമ്പോഴാണ് സംഭവം ഉണ്ടായത്.

ഉടൻ തന്നെ അടിയന്തര വൈദ്യ സേവനം എസ്റ്റേറ്റിലേക്ക് അയച്ചു. വൈദ്യ പരിചരണത്തിന് ശേഷം ആവശ്യമായ പരിശോധനകൾക്കും ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി രാജകുമാരിയെ ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുതിരയുടെ കാലു കൊണ്ട് ചവിട്ടിയതോ തല കൊണ്ട് ഇടിച്ചതോ മൂലമാകാം തലക്ക് പരിക്കേറ്റതെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്. രാജാവിനെ വിവരം അറിയിച്ചതായും രാജകുമാരി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹവും രാജകുടുംബവും ആശംസിക്കുന്നതായും കൊട്ടാരം പ്രസ്താവനയില്‍ വ്യക്തമാക്കി.

#princess #anne #hospital #after #suffering #minor #head #injuries

Next TV

Related Stories
#donaldtrump |  ട്രംപിൻ്റെ രണ്ടാം വരവ്; അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

Jan 20, 2025 10:49 PM

#donaldtrump | ട്രംപിൻ്റെ രണ്ടാം വരവ്; അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

ലോകനേതാക്കളുടെയും വമ്പൻ വ്യവസായികളുടെയും സാന്നിധ്യത്തിലായിരുന്നു...

Read More >>
#DonaldTrump | അമ്മയുടെ ഓർമകളെ ചേർത്തുപിടിച്ച് ട്രംപ്; അധികാരമേൽക്കുന്നത് അമ്മ കൊടുത്ത ബൈബിളിൽ തൊട്ട്

Jan 20, 2025 10:22 PM

#DonaldTrump | അമ്മയുടെ ഓർമകളെ ചേർത്തുപിടിച്ച് ട്രംപ്; അധികാരമേൽക്കുന്നത് അമ്മ കൊടുത്ത ബൈബിളിൽ തൊട്ട്

അമ്മ എനിക്ക് നിറയെ സ്നേഹം നൽകി വളർത്തിയത് കൊണ്ട് എനിക്ക് തെറ്റ്...

Read More >>
#Donaldtrump | ഡൊണൾഡ് ട്രംപ് ഇന്ന്  യു എസ് പ്രസിഡൻ്റായി അധികാരമേൽക്കും

Jan 20, 2025 09:15 AM

#Donaldtrump | ഡൊണൾഡ് ട്രംപ് ഇന്ന് യു എസ് പ്രസിഡൻ്റായി അധികാരമേൽക്കും

ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്....

Read More >>
#Gaza | 15 മാസം നീണ്ട രക്തച്ചൊരിച്ചിലുകൾക്ക് വിരാമം; ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ

Jan 19, 2025 03:57 PM

#Gaza | 15 മാസം നീണ്ട രക്തച്ചൊരിച്ചിലുകൾക്ക് വിരാമം; ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ

ബന്ദികളുടെ പട്ടിക കൈമാറാതെ വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു....

Read More >>
#theft | ലോട്ടറിയടിച്ച പണവുമായി കാറിൽ കയറുന്നതിനിടെ 83കാരിയെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

Jan 17, 2025 03:43 PM

#theft | ലോട്ടറിയടിച്ച പണവുമായി കാറിൽ കയറുന്നതിനിടെ 83കാരിയെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

പാർക്കിംഗ് മേഖലയിലുണ്ടായിരുന്ന മറ്റൊരാൾ ഇടപെട്ടതോടെ വയോധിക രക്ഷപ്പെട്ടെങ്കിലും യുവാവ് ലോട്ടറിയുമായി...

Read More >>
Top Stories