കോഴിക്കോട്: ( www.truevisionnews.com )ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ. തിങ്കളാഴ്ച രാവിലെ മുതൽ നാദാപുരം, കുറ്റ്യാടി മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്.

നാദാപുരം പാറക്കടവ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കക്കംവെള്ളിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. മുതുവന്തേരിയിൽ മണ്ണിടിഞ്ഞ് മരം കടപുഴകി വീണു. താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു വീണ് ഗതാഗത തടസ്സമുണ്ടായി.
കുറ്റ്യാടി കടന്തറ പുഴയുടെ തീരത്തെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നു. പേരാമ്പ്രയിൽ കനത്ത മഴയിൽ താഴ്ന്ന ചില പ്രദേശങ്ങളിൽ വെള്ളം കയറി. മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിടിഞ്ഞു. തിരുവമ്പാടി, ചക്കിട്ടപാറ, താമരശ്ശേരി എന്നിവിടങ്ങളിലും ശക്തമായ മഴയാണു ലഭിച്ചത്.
#heavy #rain #kozhikkode #kerala
