കോട്ടയം: (truevisionnews.com) പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ കോടതി വെറുതെ വിട്ടു. കുമരകം ഭാഗത്തുള്ള സർക്കാർ സ്‌കൂളിലെ അധ്യാപകനായ ടി.എസ്. സാലിഹിനെയാണ് കോട്ടയം ഫാസ്‌റ്റ് ട്രാക്ക് കോടതി നിരപരാധി എന്ന് കണ്ടെത്തി വെറുതെ വിട്ടത്.
2023ൽ സർക്കാർ സ്കൂളിൽ അറബിക് അധ്യാപകനായിരുന്ന ഇദ്ദേഹത്തിനെതിരെ മൂന്നാം ക്ലാസ് വിദ്യാർഥിനികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്ന കുറ്റം ചുമത്തി പോക്സോ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കുമരകം പൊലീസ് കേസെടുത്തിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഒമ്പത് സാക്ഷികളെ വിസ്തരിക്കുകയും പതിമൂന്നോളം രേഖകൾ ഹാജരാക്കുകയും ചെയ്തു.
ഫാസ്‌റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്‌ജി സതീഷ്‌കുമാർ ആണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. കെ.എസ്. ആസിഫ്, അജയകുമാർ, വിവേക്, സൽമാൻ, ലക്ഷ്മി, നെവിൻ, മീര, കിഷോർ എന്നിവർ ഹാജരായി.
#court #acquitted #accused #teacher #POCSO #case.