#T20WorldCup2024 | രണ്ട് ഗ്രൂപ്പുകളിലായി ആകെ എട്ട് ടീമുകൾ; ടി20 ലോകകപ്പ് സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും

#T20WorldCup2024 | രണ്ട് ഗ്രൂപ്പുകളിലായി ആകെ എട്ട് ടീമുകൾ; ടി20 ലോകകപ്പ് സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും
Jun 19, 2024 10:51 AM | By VIPIN P V

ബാർബഡോസ്: (truevisionnews.com) ടി20 ലോകകപ്പിൽ സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ വമ്പന്‍മാരായ പാകിസ്ഥാനും ന്യൂസിലന്‍ഡും ശ്രീലങ്കയുമെല്ലാം പുറത്തേക്കുള്ള വഴി കണ്ടപ്പോള്‍ സൂപ്പര്‍ 8-ലെത്തി അത്ഭുതപ്പെടുത്തിയത് അമേരിക്കയെയും അഫ്ഗാനിസ്ഥാനെയും പോലുള്ള ടീമുകളാണ്.

ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക, ഇംഗ്ലണ്ട് എന്നിവരടങ്ങുന്നതാണ് സൂപ്പര്‍ 8ലെ ഗ്രൂപ്പ് 2. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണുള്ളത്.

ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയിലെത്തുന്ന രീതിയിലാണ് മത്സരക്രമം.

അരങ്ങേറ്റത്തിൽ തന്നെ അമ്പരപ്പിച്ച അമേരിക്കയും കുഞ്ഞന്‍മാരായ നേപ്പാളിന് മുന്നില്‍ വിറച്ചെങ്കിലും വീഴാതെ അപരാജിതരായി സൂപ്പര്‍ 8ലെത്തിയ ദക്ഷിണാഫ്രിക്കയുമാണ് ഇന്ന് ആന്‍റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിന് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി+ഹോട്സ്റ്റാറിലും തത്സമയം കാണാം. ആതിഥേയരെങ്കിലും അരങ്ങേറ്റക്കാരായ അമേരിക്കയുടെ മുന്നേറ്റം ആരും പ്രതീക്ഷിക്കാത്തതാണ്.

ആദ്യ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചു. സൂപ്പർ ഓവറിൽ പാകിസ്ഥാനെ വീഴ്ത്തി. ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി. അവസാന മത്സരം മഴ മുടക്കിയതോടെ പാകിസ്ഥാനെ നാട്ടിലേക്ക് പറഞ്ഞയച്ച് സൂപ്പർ എട്ടിലെത്തി.

ദക്ഷിണാഫ്രിക്കയുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ടീമല്ല അമേരിക്ക. എന്നാൽ നഷ്ടപ്പെടാൻ ഒന്നുമില്ല എന്നത് അവരുടെ പൊരുതാനുള്ള ശക്തി കൂട്ടും. ആരോൺ ജോൺസിന്‍റെ ചുമലിലാണ് ബാറ്റിങ് പ്രതീക്ഷകളത്രയും.

മോനാങ്ക് പട്ടേലും സ്റ്റീവൻ ടെയ്ലറും കോറി ആൻഡേഴ്സനുമെല്ലാം റണ്ണടിക്കാൻ കരുത്തുള്ളവർ. ബൗളിങ് സ്ക്വാഡിൽ സൗരഭ് നേത്രവൽക്കർ മികച്ച ഫോമിൽ. അലി ഖാൻ കൂടി തിരിച്ചെത്തിയത് ടീമിന് ഗുണം ചെയ്യും.

എന്നാൽ ഇതൊന്നും ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല. ക്വിന്‍റണ്‍ ഡി കോക്കും ഹെൻഡ്രിക്ക്സ് ഓപ്പണിങ് സഖ്യം ഏത് ബൗളിങ് നിരയ്ക്കും വെല്ലുവിളിയാണ്. ഏയ്ഡന്‍ മാർക്രം, ട്രൈസ്റ്റണ സ്റ്റബ്സ്, ഡേവിഡ് മില്ലർ, ഹെന്‍റിച്ച് ക്ലാസൻ എന്നിങ്ങനെ സമ്പന്നമായ ബാറ്റിംഗ് നിര.

ടബ്രൈസ് ഷംസിയും കാഗിസോ റബാ‍ഡയും ആര്‍റിച്ച് നോർക്യയും അടങ്ങിയ അപകടകാരികളായ ബൗളിങ് നിര. കടലാസിൽ ഏറെ മുന്നിലാണ് ദക്ഷിണാഫ്രിക്ക.

എന്നാൽ ലോകകപ്പിൽ വൻ ജയങ്ങൾ നേടാനായിട്ടില്ല എന്നതാണ് ടീമിന്‍റെ പേടി. അവസാന മത്സരത്തിൽ ഒരു റൺസിനാണ് ദുർബലരായ നേപ്പാളിനോട് ജയിച്ചത്. ആ നാണക്കേട് മാറ്റാൻ കൂടിയാണ് ടീം ഇന്നിറങ്ങുന്നത്

#total #eight #teams #two #groups #T20WorldCup #Super #matches #start #today

Next TV

Related Stories
#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

Jul 22, 2024 03:08 PM

#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ...

Read More >>
#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

Jul 20, 2024 07:53 PM

#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ഷൊയ്ബ് ബഷീറും രണ്ട് വിക്കറ്റ് വീതം...

Read More >>
#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

Jul 17, 2024 01:27 PM

#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19...

Read More >>
#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

Jul 16, 2024 01:53 PM

#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

സിംബാബ്‌വെ പരമ്പര കളിച്ച ടീമില്‍ നിന്നും ചില താരങ്ങളും ട്വന്റി 20 ടീമിലെത്തിയേക്കുമെന്നാണ്...

Read More >>
ലൗ യൂ മെസി, മരിയ; ലൗട്ടാരോയുടെ ഗോളില്‍ അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

Jul 15, 2024 10:03 AM

ലൗ യൂ മെസി, മരിയ; ലൗട്ടാരോയുടെ ഗോളില്‍ അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

കളി കയ്യാങ്കളിയായി തുടരുന്നതാണ് പിന്നീടും കണ്ടത്. ഇതിനിടെ 76-ാം മിനുറ്റില്‍ അര്‍ജന്‍റീനയുടെ നിക്കോളാസ് ഗോണ്‍സാലസ് നേടിയ ഗോള്‍ ഓഫ്‌സൈഡായി...

Read More >>
#LionelMessi  | കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം

Jul 15, 2024 08:59 AM

#LionelMessi | കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം

പിന്നാലെ രണ്ടാം പകുതിയിലും അസ്വസ്ഥത അനുഭവപ്പെട്ട മെസ്സി ഒടുവില്‍ 66-ാം മിനിറ്റില്‍ മൈതാനം വിട്ടു....

Read More >>
Top Stories