അഞ്ചൽ: www.truevisionnews.com സി.പി.എം. നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഗ്രേഡ് എസ്.ഐ.ക്കും സി.പി.ഒ.ക്കും സസ്പെൻഷൻ. അഞ്ചൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി.അനിൽകുമാർ, സി.പി.ഒ. എസ്.ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പ്രതിയുടെ വക്കാലത്ത് ഒപ്പിടീക്കാൻ അഞ്ചൽ സ്റ്റേഷനിലെത്തിയ സി.പി.എം. അഞ്ചൽ ഏരിയ കമ്മിറ്റി അംഗം സി.രവീന്ദ്രനാഥിനോട് പോലീസുകാർ മോശമായി പെരുമാറിയെന്നാണ് പരാതി.
രവീന്ദ്രനാഥ് ജി.ഡി.ചാർജ്കാരനായ ഷമീറിനോട് അനുവാദം ചോദിക്കാതെ സ്റ്റേഷനിൽ കയറി പ്രതികളുമായി സംസാരിച്ച് വക്കാലത്ത് ഒപ്പിടിക്കാൻ ശ്രമിച്ചപ്പോൾ പോലീസുകാർ തടഞ്ഞു.
ഇതാണ് രവീന്ദ്രനാഥിനെ പ്രകോപിപ്പിച്ചത്. തുടർന്ന് പോലീസുകാരുമായി വാക്കേറ്റം ഉണ്ടായി. പിന്നീട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് രവീന്ദ്രനാഥ് പരാതിനൽകി.
പുനലൂർ ഡിവൈ.എസ്.പി. കെ.സ്റ്റുവർട്ട് കീലറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച വൈകീട്ട് ഇറങ്ങിയത്. സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യംപോലും പരിശോധിക്കാതെ റിപ്പോർട്ട് നൽകിയതിൽ പോലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്.
#ill #treatment #cpm #leader #two #policemen #suspended