#bacteria |48 മണിക്കൂറിൽ മനുഷ്യനെ കൊല്ലാൻ ശേഷിയുള്ള ബാക്ടീരിയ; രോഗം ജപ്പാനിൽ പടരുന്നു

#bacteria |48 മണിക്കൂറിൽ മനുഷ്യനെ കൊല്ലാൻ ശേഷിയുള്ള ബാക്ടീരിയ; രോഗം ജപ്പാനിൽ പടരുന്നു
Jun 16, 2024 12:15 PM | By Susmitha Surendran

ടോക്യോ: (truevisionnews.com)  മനുഷ്യനെ 48 മണിക്കൂറിനുള്ളിൽ കൊല്ലാൻ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നു.

ബ്ലുംബെർഗാണ് വാർത്ത പുറത്ത് വിട്ടത്. ബാക്ടീരിയ മൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമാണ് ജപ്പാനിൽ പടരുന്നത്.

ജൂൺ രണ്ട് വരെ 977 പേർക്ക് രോഗം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 941 പേർക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

1999 മുതൽ പകർച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസാണ് രോഗബാധയെ സംബന്ധിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.

നീർക്കെട്ടും തൊണ്ടവേദനയുമാണ് രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ. ചിലരിൽ രോഗബാധ ഗുരുതരാവസ്ഥയിലേക്ക് എത്താം. ഇത്തരക്കാരിൽ കൈകാലുകൾക്ക് വേദന, നീർക്കെട്ട്, പനി, ഉയർന്ന രക്തസമ്മർദം, തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാകും.

ഒടുവിൽ അവയവങ്ങൾക്ക് ഗുരുതര തകരാർ സംഭവിച്ച് രോഗി മരിക്കാൻ വരെ സാധ്യതയുണ്ട്. രോഗം ബാധിച്ചുള്ള ഭൂരിപക്ഷ മരണങ്ങളും 48 മണിക്കൂറിനുള്ളിലാണ് സംഭവിച്ചിട്ടുള്ളതെന്ന് ടോക്യോ വനിത മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ പ്രൊഫസറായ കെൽ കികുച്ചി പറഞ്ഞു.

#Bacteria #capable #killing #humans #48 #hours #disease #spreading #Japan

Next TV

Related Stories
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories