#keralapolice | പണിയോടു പണി, ഗ്ലാമറും കുറഞ്ഞു; എസ്.ഐമാർ മറ്റു വകുപ്പുകളിലേക്ക്

#keralapolice | പണിയോടു പണി, ഗ്ലാമറും കുറഞ്ഞു; എസ്.ഐമാർ മറ്റു വകുപ്പുകളിലേക്ക്
Jun 16, 2024 08:47 AM | By ADITHYA. NP

തൃശ്ശൂർ:(www.truevisionnews.com) അധികാരം കുറയുകയും ജോലിസമ്മർദം കൂടുകയും ചെയ്തതോടെ എസ്.ഐ. തസ്തികയിൽനിന്ന്‌ പടിയിറങ്ങുന്നവരുടെ എണ്ണം കൂടി.

പി.എസ്.സി. വഴി കിട്ടുന്ന മറ്റെന്തു ജോലിക്കും പോകാമെന്ന തീരുമാനത്തിലാണ് പലരും.

പോലീസിലെത്തന്നെ താഴ്‌ന്ന തസ്തികകളിലേക്ക് മടങ്ങിപ്പോകുന്നവരുമുണ്ട്.

റ്റു വകുപ്പുകളിലെ ക്ലാർക്ക് ഉൾപ്പെടെയുള്ളവയിലേക്കും ഇവർ പോകുന്നു.

പരിശീലനത്തിനിടെ എസ്.ഐ. തസ്തിക ഒഴിവാക്കി എക്സൈസ് ഇൻസ്പെക്ടറായി 20 പേരാണ് അടുത്തിടെ പോയത്

പരിശീലനം തുടങ്ങി ആറുമാസത്തിനുശേഷമായിരുന്നു കൊഴിഞ്ഞുപോക്ക്.

പോക്സോ കേസ് പോലുള്ളവയിൽ ഇൻസ്പെക്ടറാണ് അന്വേഷണോദ്യോഗസ്ഥനെങ്കിലും എസ്.ഐ.യെ അസിസ്റ്റന്റ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായി ചുമതലപ്പെടുത്തും.

ഇതോടെ പണി മുഴുവൻ എസ്.ഐ.യുടെ ചുമലിലാകും. രാഷ്ട്രീയമായും മറ്റുമുള്ള സമ്മർദങ്ങളുമുണ്ടാകും.

കൂടാതെ പെറ്റികേസിന്റെയും പട്രോളിങ്ങിന്റെയും പിറകെവരെ ഇവർക്ക് പോകേണ്ടിവരും.

ദിവസം 25 പെറ്റി കേസെങ്കിലും കുറഞ്ഞത് വേണം.

രാവിലെ എട്ടിനോ ഒൻപതിനോ തുടങ്ങുന്ന ജോലി രാത്രി ഒൻപതായാലും തീരാത്ത സ്ഥിതിയാണ്.

അതേസമയം സ്റ്റേഷന്റെ പൂർണചുമതല ഇല്ലാത്തതിനാൽ ജോലിയുടെ തിളക്കം കുറയുകയും ചെയ്തു.

പോലീസിലെ എസ്.ഐ. തസ്തികയ്ക്കു തുല്യമാണ് എക്സൈസ് ഇൻസ്പെക്ടറെന്നതിനാലാണ് ഇവിടേക്ക് നിരവധിപേരെത്തുന്നത്.

ശമ്പളത്തിൽ വലിയ വ്യത്യാസവുമില്ല. പുതിയ എക്സൈസ് ഇൻസ്പെക്ടർ പരിശീലനത്തിന് 50 പേരെയാണ് തിരഞ്ഞെടുത്തത്.

ഇതിലാണ് 20 എസ്.ഐ.മാർ ഉൾപ്പെട്ടിട്ടുള്ളത്. മുന്നൂറിലേറെ പേരുള്ള എസ്.ഐ. ബാച്ചിൽനിന്നാണ് ഇവർ പടിയിറങ്ങിയത്.

പഴയ എസ്.ഐ. തസ്തികപോലെ വിപുലമായ അധികാരങ്ങളുള്ളതാണ് എക്സൈസ് ഇൻസ്പെക്ടർ തസ്തിക.

റേഞ്ചിന്റെ ചുമതലയിലാണ് നിയമനം. നാല്‌ പോലീസ് സ്റ്റേഷൻ പരിധി ചേർന്നതാണ് ഒരു റേഞ്ച്. 

#kerala #police #workload #change #other #departments

Next TV

Related Stories
#organmafia | മുല്ലശ്ശേരിയിലെ അവയവ മാഫിയ: എങ്ങുമെത്താതെ അന്വേഷണം

Jul 15, 2024 08:05 AM

#organmafia | മുല്ലശ്ശേരിയിലെ അവയവ മാഫിയ: എങ്ങുമെത്താതെ അന്വേഷണം

ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവ റാക്കറ്റിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതി​ന് പിന്നാലെയായിരുന്നു മുല്ലശ്ശേരിയിലെ അവയവ...

Read More >>
#Robbery | അതിഥിത്തൊഴിലാളികളെ മർദിച്ച് കവർച്ച: 2 പേർ പിടിയിൽ; പിടിയിലായത് രാവും പകലുമായി നടത്തിയ അന്വേഷണത്തിനൊടുവിൽ

Jul 12, 2024 05:19 PM

#Robbery | അതിഥിത്തൊഴിലാളികളെ മർദിച്ച് കവർച്ച: 2 പേർ പിടിയിൽ; പിടിയിലായത് രാവും പകലുമായി നടത്തിയ അന്വേഷണത്തിനൊടുവിൽ

അതിഥിത്തൊഴിലാളികളെ മാത്രം ലക്ഷ്യമിടുന്ന ഇവർ നഗരത്തിലെ ഓട്ടോ ഡ്രൈവർമാരാണെന്നു പൊലീസ്...

Read More >>
#accident | പോട്ടയിൽ വാഹനങ്ങളുടെ കൂട്ടയിടി; നാല് പേർക്ക് പരിക്ക്

Jul 1, 2024 03:58 PM

#accident | പോട്ടയിൽ വാഹനങ്ങളുടെ കൂട്ടയിടി; നാല് പേർക്ക് പരിക്ക്

ആശ്രമം സിഗ്നൽ ജംക്‌ഷനിൽ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു പോലീസ്...

Read More >>
#tnprathapan | 'പ്രതാപന്‍ ആര്‍എസ്എസ് ഏജന്റ്'; പുറത്താക്കണമെന്ന ആവശ്യവുമായി ഡിസിസി മതിലില്‍ വീണ്ടും പോസ്റ്റര്‍

Jun 18, 2024 10:02 AM

#tnprathapan | 'പ്രതാപന്‍ ആര്‍എസ്എസ് ഏജന്റ്'; പുറത്താക്കണമെന്ന ആവശ്യവുമായി ഡിസിസി മതിലില്‍ വീണ്ടും പോസ്റ്റര്‍

തൃശൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക അധ്യക്ഷനായി വി ശ്രീകണ്ഠന്‍ എം പി ചുമതലയേറ്റതിന് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്. ഇത്...

Read More >>
#muhammadhhijas |അന്ന് ടീച്ചർ ചോദിച്ചപ്പോൾ പറഞ്ഞു പട്ടാളക്കാരനാകണമെന്ന്; ഇന്ന് യൂണിഫോമിൽ സ്‌കൂളിൽ, ഹിജാസ് മിടുക്കനാണ്

Jun 17, 2024 09:45 PM

#muhammadhhijas |അന്ന് ടീച്ചർ ചോദിച്ചപ്പോൾ പറഞ്ഞു പട്ടാളക്കാരനാകണമെന്ന്; ഇന്ന് യൂണിഫോമിൽ സ്‌കൂളിൽ, ഹിജാസ് മിടുക്കനാണ്

ഹിജാസിന്റെ മറുപടി പട്ടാളക്കാരനാകണമെന്നായിരുന്നു. സ്‌കൂള്‍ ലീഡറായ ഹിജാസിന്റെ മറുപടികേട്ട് കൂട്ടുകാരും ക്ലാസ് ടീച്ചറും കൈയടിച്ചു. പിന്നീട്...

Read More >>
#Kmuraleedharan | തൃശ്ശൂരിലെ തോൽവി: കെ.പി.സി.സി. അന്വേഷണം നാളെ മുതൽ

Jun 17, 2024 06:17 AM

#Kmuraleedharan | തൃശ്ശൂരിലെ തോൽവി: കെ.പി.സി.സി. അന്വേഷണം നാളെ മുതൽ

തദ്ദേശതിരഞ്ഞെടുപ്പും ചേലക്കര തിരഞ്ഞെടുപ്പുമാണ് പാർട്ടിക്കു മുന്നിലുള്ള പ്രധാന അജൻഡകൾ. പോരായ്‌മകൾ തിരിച്ചറിഞ്ഞ്, പാർട്ടിയെ...

Read More >>
Top Stories

Entertainment News