#Kmuraleedharan | തൃശ്ശൂരിലെ തോൽവി: കെ.പി.സി.സി. അന്വേഷണം നാളെ മുതൽ

#Kmuraleedharan | തൃശ്ശൂരിലെ തോൽവി: കെ.പി.സി.സി. അന്വേഷണം നാളെ മുതൽ
Jun 17, 2024 06:17 AM | By ADITHYA. NP

തൃശ്ശൂർ:(www.truevisionnews.com) കെ. മുരളീധരന്റെ തോൽവി പഠിക്കാൻ കെ.പി.സി.സി. നിയോഗിച്ച ഉപസമിതി 18-ന് ചൊവ്വാഴ്ച തൃശ്ശൂരിലെ മണ്ഡലങ്ങളിൽ തെളിവെടുപ്പിനെത്തും.

രാവിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. സമിതിയംഗങ്ങളായ കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആർ. ചന്ദ്രശേഖരൻ എന്നിവരാണെത്തുക.

വിലയിരുത്തലുകളും പരാതികളും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കോ ഉപസമിതിക്കോ രേഖാമൂലം എഴുതിനൽകാൻ അവസരമുണ്ടെന്ന് ഞായറാഴ്ച ചുമതലയേറ്റ തൃശ്ശൂർ ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി. പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

തദ്ദേശതിരഞ്ഞെടുപ്പും ചേലക്കര തിരഞ്ഞെടുപ്പുമാണ് പാർട്ടിക്കു മുന്നിലുള്ള പ്രധാന അജൻഡകൾ. പോരായ്‌മകൾ തിരിച്ചറിഞ്ഞ്, പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ നടത്തും.

നവമാധ്യമങ്ങളിലെ പാർട്ടിവിരുദ്ധ കുറിപ്പുകൾ 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും.

#thrissur #congress #failure #kpcc #enquiry

Next TV

Related Stories
 നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 09:52 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

തൃശൂര്‍ കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച്...

Read More >>
പനി ബാധിച്ച് 19 -കാരന് ദാരുണാന്ത്യം

May 8, 2025 07:31 PM

പനി ബാധിച്ച് 19 -കാരന് ദാരുണാന്ത്യം

തൃശൂർ പെരിഞ്ഞനത്ത് പനി ബാധിച്ച് 19വയസ്സുകാരന്...

Read More >>
കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസ്;  മൂന്നുപേർ അറസ്റ്റിൽ

May 7, 2025 02:47 PM

കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

തൃശ്ശൂരിൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ച്ചു...

Read More >>
Top Stories










Entertainment News