#Bomb | ബോംബേറിയുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്; ന്യൂമാഹിയിൽ വീട്ടിന് ബോംബെറിഞ്ഞ കേസ്, സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ

#Bomb | ബോംബേറിയുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്; ന്യൂമാഹിയിൽ വീട്ടിന് ബോംബെറിഞ്ഞ കേസ്, സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ
Jun 15, 2024 07:27 AM | By VIPIN P V

തലശേരി: (truevisionnews.com) വീടിന് ബോംബേറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി ന്യൂമാഹിയിൽ വീട്ടിന് ബോംബെറിഞ്ഞ കേസിൽ സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ.

ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി.നേതാവ് പായറ്റ സനൂപിൻ്റെ വീടിന് നേർക്ക് സ്റ്റീൽ ബോംബെറിഞ്ഞ സംഭവത്തിലാണ് സി.പി.എം. പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തത്.

മാഹി ചാലക്കരയിലെ കുഞ്ഞിപറമ്പത്ത് വീട്ടിൽ അരുണിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.45 ഓടെയാണ് സംഭവം നടന്നത്.

ബോംബേറിയുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അക്രമം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്ഫോടനത്തിൻ്റെ വൻ ശബ്ദം പരിസരവാസികളെ ഞെട്ടിച്ചു.

എറിഞ്ഞത് സ്റ്റീൽ ബോംബായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിനകത്തെ ടി.വിക്ക് കേട് പാടുകളുണ്ടായി. ജനൽചില്ലും തകർന്നു.

ന്യൂമാഹി പോലീസ് എസ്.എച്ച്.ഒ. ജിതേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

#Footage #bombing #out; #Housebombingcase #Newamahi #CPM #activist #arrested

Next TV

Related Stories
മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി; ശ്വാസം മുട്ടി വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

Jun 23, 2025 02:31 PM

മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി; ശ്വാസം മുട്ടി വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക്...

Read More >>
മഴ ... മ‍ഴ...കുട കുട ....;  ഇനി മഴക്കാലം; കേരളത്തിൽ അഞ്ച്  ജില്ലകളിൽ ഇന്ന്  യെല്ലോ അലർട്ട്

Jun 23, 2025 02:04 PM

മഴ ... മ‍ഴ...കുട കുട ....; ഇനി മഴക്കാലം; കേരളത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇനി മഴക്കാലം; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

Read More >>
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 07:37 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ...

Read More >>
Top Stories