#kmuraleedharan | 'പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ'; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ്

#kmuraleedharan | 'പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ'; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ്
Jun 14, 2024 11:28 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോർഡ്‌ ഉയർന്നു. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ ആണെന്നാണ് ബോർഡിലെ വരികൾ. കോഴിക്കോട്ടെ കോൺഗ്രസ്‌ പ്രവർത്തകർ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്.

കെ മുരളീധരനെ പിന്തുണച്ച് നേരത്തെയും കോഴിക്കോട് ന​ഗരത്തിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും പാലക്കാടും ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉയർന്നിരുന്നു. 'നയിക്കാൻ മുരളിയേട്ടൻ വരട്ടെ' എന്നായിരുന്നു പാലക്കാട് പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. നഗരത്തിന്‌ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്.

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടാണ് കൊല്ലം ചിന്നക്കടയില്‍ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ്' എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. 'നയിക്കാൻ നായകൻ വരട്ടെ' എന്നാണ് തിരുവനന്തപുരത്തെ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്റർ പറയുന്നു.

#again #flex #kmuraleedharan #kozhikode #after #defeat #thrissur

Next TV

Related Stories
'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

Jun 1, 2025 08:02 PM

'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കണ്ട വിഷയത്തിൽ പ്രതികരിച്ച് ഷാഫി...

Read More >>
 'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

Jun 1, 2025 07:39 PM

'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റ് വൈറൽ...

Read More >>
നാളെ വേഗം വിട്ടോളൂ ...; വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

Jun 1, 2025 07:21 PM

നാളെ വേഗം വിട്ടോളൂ ...; വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ...

Read More >>
  മഴ: കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

Jun 1, 2025 07:16 PM

മഴ: കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച...

Read More >>
 നാളെ സ്കൂൾ തുറക്കില്ല ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 1, 2025 05:16 PM

നാളെ സ്കൂൾ തുറക്കില്ല ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

Jun 1, 2025 04:51 PM

അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

പുൽവെട്ട വട്ടമലയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു....

Read More >>
Top Stories