#kmuraleedharan | വടകര വിട്ടുപോയത് തെറ്റ്, തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടാണെന്ന് പ്രതാപൻ പറഞ്ഞിരുന്നില്ല -മുരളീധരൻ

#kmuraleedharan |  വടകര വിട്ടുപോയത് തെറ്റ്, തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടാണെന്ന് പ്രതാപൻ പറഞ്ഞിരുന്നില്ല -മുരളീധരൻ
Jun 13, 2024 05:15 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ബാക്കിയുള്ളപ്പോൾ എല്ലായിടത്തും പോയി മത്സരിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരരൻ. താൻ ആരെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ല.

തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടാണെന്ന് ടി.എൻ പ്രതാപൻ പറഞ്ഞിരുന്നില്ലെന്നും മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. താൻ തന്നെയാണ് തെറ്റ് ചെയ്തത്. ഉറപ്പായും ജയിക്കാവുന്ന സിറ്റിങ് സീറ്റിൽ നിന്നും മാറി മത്സരിച്ചു.

അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നു. ആരെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ല. നടന്ന കാര്യങ്ങളൊക്കെ കെ.പി.സി.സി അധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും വിശദീകരിച്ചു. ആര്‍ക്കെതിരേയും നടപടിയും ആവശ്യപ്പെട്ടിട്ടില്ല. ഒരു തിരഞ്ഞെടുപ്പോട് കൂടി ലോകം അവസാനിക്കുന്നില്ലല്ലോ. തൃശ്ശൂരിൽ സുരേഷ് ​ഗോപിയും ബി.ജെ.പിയും കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റി.

തൃശ്ശൂര്‍ മാത്രമാണ് ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടായിട്ടുള്ളത്. ഇത് നഷ്ടപ്പെടാൻ കാരണമായത് സുരേഷ് ​ഗോപി നടത്തിയ പ്രവർത്തനങ്ങളാണ്. ടി.എന്‍ പ്രതാപനും അത് മനസ്സിലാക്കിയിട്ടില്ലെന്നാണ് വിചാരിക്കുന്നത്.

തൃശ്ശൂരിൽ ജയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. പത്മജ മാറിയ സാഹചര്യത്തില്‍ താന്‍ വന്നാല്‍ കൂറേക്കൂടെ ഫലപ്രദമാകുമെന്നാണ് പ്രതാപൻ പറഞ്ഞത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല.

അടുത്ത ഒരു വർഷം പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ടാകില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് കൊല്ലം ബാക്കിയുള്ളപ്പോള്‍ എന്തിനാണ് എല്ലായിടത്തും പോയി മത്സരിക്കുന്നത്. വയനാട് രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്ക വരണമെന്നാണ് വയനാട്ടുകാരും കേരളത്തിലെ കോണ്‍ഗ്രസുകാരും ആ​ഗ്രഹിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.

#prathapan #didnt #say #would #difficult #win #thrissur #says #kmuraleedharan

Next TV

Related Stories
#theft | പട്ടാപ്പകൽ ലക്ഷങ്ങളുടെ സ്വർണ കവർച്ച; കേരളത്തിലേയ്ക്ക് കടന്ന പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

Nov 26, 2024 08:08 AM

#theft | പട്ടാപ്പകൽ ലക്ഷങ്ങളുടെ സ്വർണ കവർച്ച; കേരളത്തിലേയ്ക്ക് കടന്ന പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിൽ മോഷണം ചെയ്ത് ഒളിവിൽ കഴിയുകയാണെന്ന്...

Read More >>
#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

Nov 26, 2024 07:40 AM

#Complaint | രണ്ടാം ക്ലാസ്​ വിദ്യാർത്ഥിയെക്കൊണ്ട് ഛര്‍ദ്ദിമാലിന്യം വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി

സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തു. അത്രയും കുട്ടികളുള്ള ക്ലാസിൽ തന്‍റെ മകനോടുമാത്രം ഇത്​ ചെയ്യാൻ പറഞ്ഞത്​...

Read More >>
#complaint | മുസ്ലിംലീഗ് നേതാവ് ഹോം ഗാർഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചെന്നു പരാതി, കേസെടുത്ത്  പോലീസ്

Nov 26, 2024 06:58 AM

#complaint | മുസ്ലിംലീഗ് നേതാവ് ഹോം ഗാർഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചെന്നു പരാതി, കേസെടുത്ത് പോലീസ്

സീബ്ര ലൈനിന് സമാന്തരമായി വാഹനം നിർത്തിയിട്ടത് കണ്ട് ഹോം ഗാർഡ് മൊബൈലിൽ ഫോട്ടോ എടുത്തിരുന്നു....

Read More >>
#death | കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Nov 26, 2024 06:48 AM

#death | കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

ഇന്നലെ കാലത്ത് കാട്ടാമ്പള്ളി കുതിരത്തടത്ത് വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം...

Read More >>
Top Stories