#accident | തിരക്കേറിയ ഹൈവേയിൽ നിന്ന് തെന്നിമാറി ട്രെക്ക്; പിന്നിലെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ച് കയറി കാറുകൾ, ഒരു മരണം

#accident | തിരക്കേറിയ ഹൈവേയിൽ നിന്ന് തെന്നിമാറി ട്രെക്ക്; പിന്നിലെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ച് കയറി കാറുകൾ, ഒരു മരണം
Jun 12, 2024 02:08 PM | By VIPIN P V

അറ്റ്ലാന്റ: (truevisionnews.com) തിരക്കേറിയ അന്തർ സംസ്ഥാന പാതയിൽ ട്രെക്കിൽ നിന്ന് റോഡിലേക്ക് വീണ് ഇരുമ്പ് കമ്പികളും പൈപ്പുകളും. പിന്നിലെ കാറിലുണ്ടായിരുന്നയാൾക്ക് ദാരുണാന്ത്യം.

അമേരിക്കയിലെ തിരക്കേറിയ അന്തർ സംസ്ഥാന പാതയായ ഹൈവേ 285ലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

കൊളറാഡോയ്ക്ക് സമീപത്തുള്ള കോണിഫറിന് സമീപത്ത് വച്ചാണ് ട്രെക്കിൽ കെട്ടിവച്ചിരുന്ന ഇരുമ്പ് കമ്പികളും പൈപ്പുകളും റോഡിലേക്ക് വീഴുകയായിരുന്നു. ട്രെക്കിന് പിന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളുടെ മുകളിലേക്കാണ് ഇവ വീണത്.

തൊട്ട് പിന്നിലുണ്ടായിരുന്ന കാർ ഇതോടെ ട്രെക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. റോഡിൽ നിന്ന് ട്രെക്ക് തെന്നിമാറിയതോടെയാണ് അപകടമുണ്ടായത്.

പിന്നിലെ വാഹനങ്ങളിൽ മിക്കതിനും ട്രെക്കിൽ നിന്ന് വീണ പൈപ്പിൽ ഇടിച്ചാണ് അപകടമുണ്ടായിട്ടുള്ളത്. റോഡിൽ നിന്ന് പുറത്തേക്ക് പോയ ട്രെക്കിന്റ പിന്നിൽ പൈപ്പുകൾ കെട്ടിവച്ചിരുന്ന പ്ലാറ്റ്ഫോമുകളിലേക്കാണ് പിന്നാലെ വന്ന വാഹനങ്ങൾ ഇടിച്ചത്.

ഇതിന് പിന്നാലെ ആ പാതയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. അറ്റ്ലാൻറയിലെ പ്രധാന ഹൈവേകളിലൊന്നാണ് ഹൈവേ 285.

102 കിലോമീറ്ററോളമാണ് ഈ ഹൈവേയുടെ നീളം. അറ്റ്ലാന്റയേയും ജോർജ്ജിയയേയും ചുറ്റിയാണ് ഈ പാത കടന്നുപോവുന്നത്.

#Trek #accident #skidding #busy #highway #Carscrash #platform #fatality

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories

Entertainment News