കാഞ്ഞങ്ങാട്: ( www.truevisionnews.com ) പടന്നക്കാട് മഹിള ശിക്ഷൺ കേന്ദ്രത്തിൽനിന്ന് സ്കൂളിലേക്കുപോയ 17കാരിയെ കാണാതായതായി പരാതി .

തിങ്കളാഴ്ച രാവിലെ 8.30ന് സ്കൂളിലേക്ക് പോയതായിരുന്നു.
പെൺകുട്ടി രാവിലെ സ്കൂളിലും രാത്രിയായിട്ടും തിരിച്ച് മഹിളശിക്ഷൻ കേന്ദ്രത്തിലും എത്താത്തതിനെത്തുടർന്ന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
മഹിള ശിക്ഷൻ അധികൃതരുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 31മുതൽ പെൺകുട്ടി ഇവിടെ താമസിക്കുന്നുണ്ട്.
#17 #year #old #girl #who #went #school #has #gone #missing
