തൃശ്ശൂർ : (truevisionnews.com) തൃശ്ശൂർ കാട്ടൂരിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ 17കാരൻ മുങ്ങിമരിച്ചു.
പടിയൂർ ചെട്ടിയാൽ സ്വദേശി ബിജോയിയുടെ മകൻ ഭവത്കൃഷ്ണ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു അപകടം.
കൂട്ടുകാരുമൊത്ത് കോതറ പാലത്തിന് സമീപം കെ എൽ ഡി സി കനാലിൽ കുളിക്കുന്നതിനിടയിൽ ഭവത്കൃഷ്ണയെ കാണാതാവുകയായിരുന്നു.
പിന്നീട് ഇരിങ്ങാലക്കുട ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ട് ആറു മണിയോടെ പാലത്തിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തി.
#year-#old #drowned #going #down #bathe #canal