ന്യൂയോര്‍ക്ക്: (truevisionnews.com) ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടക്കില്‍ ഞായറാഴ്ച പാകിസ്ഥാനെതിരെ ഇന്ത്യ നിര്‍ണായക മത്സരത്തിനിറങ്ങുകയാണ്.
ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തി വിജയത്തുടക്കമിട്ടെങ്കിലും ന്യയോര്‍ക്ക് നാസൗ കൗണ്ട് സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ചാണ് ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ആശങ്ക.
150 ന് മുകളിലുള്ള സ്കോര്‍ നേടുക എന്നത് ഈ ഗ്രൗണ്ടില്‍ അസാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. ആദ്യ രണ്ട് കളികളിലും 100 റണ്‍സ് പോലും പിറക്കാതിരുന്ന ഗ്രൗണ്ടില്‍ ഇന്നലെ കാനഡ നേടിയ 137 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
പിച്ചിനെ പേടിച്ചിറങ്ങുന്ന ഇന്ത്യൻ ടീമില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മലയാളി താരം സഞ്ജു സാംസണ് നാളെ പാകിസ്ഥാനെതിരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്നും മലയാളികള്‍ ഉറ്റുനോക്കുന്നു.
അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലി തന്നെ പാകിസ്ഥാനെതിരെയം ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നത്.
പാകിസ്ഥാനെതിരെ ലോകകപ്പില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ കോലി. ഐപിഎല്ലില്‍ ഓപ്പണറായി ഇറങ്ങിയ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ കോലി മിന്നും ഫോമിലുമാണ്.
അതുകൊണ്ടുതന്നെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ നാലു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായെങ്കിലും രോഹിത്തിനൊപ്പം കോലി തന്നെ ഓപ്പണറായി എത്തും. കോലി ഓപ്പണറാകുമ്പോള്‍ യശസ്വി ജയ്സ്വാള്‍ വീണ്ടും പുറത്തിരിക്കേണ്ടിവരും.
ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിലും അയര്‍ലന്‍ഡിനെതിരെയും തിളങ്ങിയ റിഷഭ് പന്ത് തന്നെയാകും പാകിസ്ഥാനെതിരെയും മൂന്നാം നമ്പറില്‍ റിഷഭ് പന്ത് തന്നെയാകും ഇറങ്ങുക.
ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ അര്‍ധസെഞ്ചുറി നേടിയ പന്ത് അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ 26 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും പുറത്തിരിക്കേണ്ടിവരും.
നാലാം നമ്പറില്‍ സൂര്യകുമാറും പിന്നാലെ ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും എത്തുമ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും കളിക്കാനാണ് സാധ്യത.
അക്സര്‍ ആദ്യ മത്സരത്തില്‍ മികച്ച ബൗളിംഗ് പുറത്തെടുത്തെങ്കിലും പാകിസ്ഥാനെതിരെ കുല്‍ദീപിനെ കളിപ്പിക്കുന്ന കാര്യം പരിഗണിച്ചെങ്കിലും ബൗളര്‍മാര്‍ക്ക് ആധിപത്യം ലഭിക്കുന്ന പിച്ചില്‍ കുല്‍ദീപിനെ കളിപ്പിച്ചാല്‍ വാലറ്റത്തിന്‍റെ നീളം കൂടുമെന്നതിനാല്‍ അക്സര്‍ തന്നെ തുടരും.
പേസര്‍മാരെ തുണക്കുന്നതാണ് നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ച് എന്നതിനാല്‍ മൂന്ന് പേസര്‍മാര്‍മാരെ നിലനിര്‍ത്തിയാകും പാകിസ്ഥാനെതിരെയും ഇന്ത്യ ഇറങ്ങുക.
ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ചേരുമ്പോള്‍ പേസ് നിര ശക്തമാകും.
#Sanju #make #surprise #appearance #playing #eleven; #India'#likely #Pakistan #known