കൊല്ലം: (truevisionnews.com) കടയ്ക്കലില്‍ പൊലീസ് സ്റ്റേഷനില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി.
ആറുപേരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി.
കുമ്മിള്‍ ലോക്കല്‍ കമ്മിറ്റി അംഗം എം കെ സഫീര്‍, മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി എസ് സജീര്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ എസ് വിമല്‍, വി എസ് വിശാഖ്, അക്ഷയ് മോഹനന്‍ എന്നിവരാണ് നടപടിക്ക് വിധേയരായത്. ഇവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മൂന്നുപേര്‍ ഒളിവിലാണ്.
തിരഞ്ഞെടുപ്പ് ഫലം വന്ന ഏപ്രില്‍ നാലിന് രാത്രിയിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കടക്കല്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
കൊല്ലത്തെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയരികില്‍ വെച്ച് പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്.
വഴിയില്‍ വെച്ച് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസുകാരെയും പൊലീസുകാരെയും മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.
#Action #taken #against #CPIM #workers #who #entered #police #station #beat #Congress #workers.