#MorphedImages | പാർട്ടിയിലെ വനിതാപ്രവർ‍ത്തകരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവിന്റെ പേരിൽ കേസ്

#MorphedImages | പാർട്ടിയിലെ വനിതാപ്രവർ‍ത്തകരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവിന്റെ പേരിൽ കേസ്
Jun 7, 2024 10:43 AM | By VIPIN P V

പത്തനാപുരം: (truevisionnews.com) വിദ്യാർഥി, യുവജന സംഘടനാ ഭാരവാഹിയായിരുന്ന നേതാവ് സാമൂഹികമാധ്യമത്തിലൂടെ പാർട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവർത്തകരുടെയും മോർഫ്‌ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി.

സംഭവവുമായി ബന്ധപ്പെട്ട്‌ എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡി.വൈ.എഫ്.ഐ. കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അൻവർഷായുടെപേരിൽ കൊല്ലം റൂറൽ സൈബർക്രൈം പോലീസ് കേസെടുത്തു.

അപമാനത്തിനിരയായ സി.പി.ഐ. വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേർ സൈബർക്രൈം പോലീസിൽ പരാതി നൽകിയിരുന്നു.

സി.പി.എം. നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ ഉത്തരവാദിയായ അൻവർഷായെ ഭാരവാഹിത്വത്തിൽനിന്ന്‌ ഒഴിവാക്കുകയും പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

മുതിർന്ന വനിതാനേതാക്കളുടെയും പാർട്ടി പ്രവർത്തകരായ പെൺകുട്ടികളുടെയും ചിത്രങ്ങൾ അശ്ളീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

സംഭവം വിവാദമായതോടെ നേതാക്കൾ ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം.

എന്നാൽ അപമാനത്തിനിരയായ സി.പി.ഐ. വനിതാനേതാവ് ഉൾപ്പെടെയുള്ളവർ പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.

വനിതാനേതാവിന്റെ ചിത്രം അശ്ലീലഗ്രൂപ്പിൽ വന്നതോടെ സുഹൃത്ത് ഇവരെ വിവരം അറിയിച്ചു. മറ്റുള്ളവരുടേത് ഉൾപ്പെടെയുള്ള ചിത്രങ്ങളും വിവരങ്ങളും സ്‌ക്രീൻഷോട്ടെടുത്ത് സി.പി.എം. ജില്ലാ കമ്മിറ്റിക്ക് പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിലാണ് യുവനേതാവിനെ 'പാർട്ടിവിരുദ്ധ പ്രവർത്തനം' ആരോപിച്ച് അടുത്തിടെ പുറത്താക്കിയത്. കേസെടുത്ത് അന്വേഷണം നടക്കുന്നതായി കൊല്ലം റൂറൽ സൈബർക്രൈം പോലീസ് സി.ഐ. രതീഷ് അറിയിച്ചു.

#Images #party #women #activists #morphed #circulated; #Case #DYFIleader

Next TV

Related Stories
#raid  | അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്​; മൂന്നു പേര്‍ പിടിയില്‍

Nov 25, 2024 12:50 PM

#raid | അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്​; മൂന്നു പേര്‍ പിടിയില്‍

പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളാ​യി​രു​ന്നു...

Read More >>
#Theft |  കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് മണം പിടിച്ച് റെയിൽവേ പാളത്തിലേക്ക്, പരിശോധന തുടരുന്നു

Nov 25, 2024 12:36 PM

#Theft | കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് മണം പിടിച്ച് റെയിൽവേ പാളത്തിലേക്ക്, പരിശോധന തുടരുന്നു

വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും...

Read More >>
#denguefever | കേരളം കാണാൻ വന്ന വിദേശിയുടെ ജീവനെടുത്ത ഡെങ്കി; മരണം ഇന്ന് മടങ്ങാനിരിക്കെ; വേണം ജാഗ്രത

Nov 25, 2024 12:33 PM

#denguefever | കേരളം കാണാൻ വന്ന വിദേശിയുടെ ജീവനെടുത്ത ഡെങ്കി; മരണം ഇന്ന് മടങ്ങാനിരിക്കെ; വേണം ജാഗ്രത

ഞായറാഴ്ചയാണ് അയര്‍ലന്‍ഡ് സ്വദേശിയായ ഹോളവെന്‍കോ റിസാര്‍ഡിനെ ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍...

Read More >>
#anganVadi |   'അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി', നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അച്ഛന്‍

Nov 25, 2024 12:10 PM

#anganVadi | 'അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി', നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അച്ഛന്‍

മാറനല്ലൂർ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണ് ഗുരുതര...

Read More >>
#goldrate |   തിരിച്ചിറങ്ങി സ്വർണവില;  ഇടിവിൽ ആശ്വസിച്ച് വിവാഹ വിപണി

Nov 25, 2024 11:44 AM

#goldrate | തിരിച്ചിറങ്ങി സ്വർണവില; ഇടിവിൽ ആശ്വസിച്ച് വിവാഹ വിപണി

ഇതോടെ സ്വർണവില 58,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57600...

Read More >>
#accident |  ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; മൂന്നുപേർക്ക് പരിക്ക്

Nov 25, 2024 11:25 AM

#accident | ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; മൂന്നുപേർക്ക് പരിക്ക്

ഡ്രൈവർ‌ ഉറങ്ങി പോയതാണ് അപകടകാരണമെന്ന്...

Read More >>
Top Stories