കാസർകോട്: ( www.truevisionnews.com ) കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രധാന പ്രതി തമിഴ്നാട്ടിൽ പൊലീസ് പിടിയിലായി. സിപിഎം പ്രാദേശിക നേതാവും സൊസൈറ്റി സെക്രട്ടറിയുമായ രതീശനാണ് പിടിയിലായത്.

സുഹൃത്തും തട്ടിപ്പിലെ പങ്കാളിയുമായ കണ്ണൂർ സ്വദേശി ജബ്ബാറും പൊലീസ് പിടിയിലായി. സിപിഎം നിയന്ത്രണത്തിലുള്ളതാണു സഹകരണ സംഘം. 4.76 കോടിരൂപയുടെ തട്ടിപ്പാണ് നടന്നത്.
കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമേ തട്ടിപ്പിന്റെ വിശദാംശങ്ങൾ വെളിപ്പെടൂ. കഴിഞ്ഞ മാസമാണ് സൈസൈറ്റി അധികൃതർ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ രതീശൻ ഒളിവിൽപോയി.
വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞശേഷം തമിഴ്നാട്ടിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ പിടികൂടാത്തത് വിവാദമായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
#police #caught #cpm #local #leader #tamilnadu
