#cpm | വിവാദ ഫേസ്ബുക്ക് പോസ്റ്റ്; അൻസാരി അസീസിനോട് സിപിഎം വിശദീകരണം തേടും, നാളെ ഏരിയ കമ്മിറ്റി ചേരും

#cpm | വിവാദ ഫേസ്ബുക്ക് പോസ്റ്റ്; അൻസാരി അസീസിനോട് സിപിഎം വിശദീകരണം തേടും, നാളെ ഏരിയ കമ്മിറ്റി ചേരും
Jun 5, 2024 08:48 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) കനത്ത തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പരസ്യമായി പ്രതിഷേധിച്ച ഏരിയ കമ്മിറ്റി അംഗം അൻസാരി അസീസിനോട് സിപിഎം നേതൃത്വം വിശദീകരണം തേടും. ഇതിനായി നാളെ ഏരിയ കമ്മിറ്റി ചേരുമെന്നുമാണ് വിവരം.

സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നൽകിയായിരുന്നു ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു.

സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ'- എന്നായിരുന്നു പോസ്റ്റ്. എന്നാൽ തോൽവിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

പത്തനംതിട്ടയില്‍ 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍ററണി വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്‍റണിക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല.

3,67623 വോട്ടുകളാണ് ആന്‍റോ ആന്‍റണി നേടിയത്. 3,01504 വോട്ടുകള്‍ തോമസ് ഐസക് നേടിയപ്പോള്‍ അനില്‍ ആന്‍റണി നേടിയത് 2,34406 വോട്ടുകളാണ്.

 പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളെയും കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തി 2009-ലാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം രൂപീകരിക്കുന്നത്. രൂപീകരണത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ആന്റോ ആന്റണി മാത്രമായിരുന്നു വിജയി.

കോട്ടയം ജില്ലയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ടയില്‍ നിന്ന് തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളുമാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

ക്രൈസ്തവ ന്യൂനപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പത്തനംതിട്ട. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 2019-ല്‍ ആറിടങ്ങളില്‍ യുഡിഎഫും ഒരിടത്ത് മാത്രം എല്‍ഡിഎഫും ജയിച്ച സ്ഥാനത്ത് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളും ഇടതു മുന്നണിക്കൊപ്പമായി.

#controversial #facebook #post #cpm #will #seek #explanation #ansariaziz #area #committee #will #meet #tomorrow

Next TV

Related Stories
#SandeepWarrier | ‘വിദ്വേഷത്തെ നിരാകരിച്ച് വരുന്നവർ അനാഥരാവില്ല’; ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ

Nov 27, 2024 11:10 AM

#SandeepWarrier | ‘വിദ്വേഷത്തെ നിരാകരിച്ച് വരുന്നവർ അനാഥരാവില്ല’; ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് സന്ദീപ്...

Read More >>
#accident |  നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിൽ ഇടിച്ച് അപകടം, 19 വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും പരിക്ക്

Nov 27, 2024 11:07 AM

#accident | നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിൽ ഇടിച്ച് അപകടം, 19 വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും പരിക്ക്

രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സാണ്...

Read More >>
#feverdeathcase | ഗർഭിണിയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്, രക്ത സാമ്പിൾ പരിശോധിക്കും

Nov 27, 2024 10:50 AM

#feverdeathcase | ഗർഭിണിയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്, രക്ത സാമ്പിൾ പരിശോധിക്കും

പെൺകുട്ടി ഗർഭസ്ഥ ശിശുവിനെ ഒഴിവാക്കാൻ മരുന്ന് കഴിച്ചത് ആരുടെ അറിവോടെ ആണെന്ന് പൊലീസ്...

Read More >>
#mdma | കോ​ഴി​ക്കോ​ട് എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Nov 27, 2024 10:25 AM

#mdma | കോ​ഴി​ക്കോ​ട് എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കാ​സ​ർ​കോ​ട്ടു​നി​ന്ന് കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ക്കെ​ത്തി​ച്ച 60 ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ​നി​ന്ന്...

Read More >>
#transferred | കണ്‍മുന്നിൽ പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ്‍എച്ച്ഒയ്ക്ക് സ്ഥലം മാറ്റം

Nov 27, 2024 10:21 AM

#transferred | കണ്‍മുന്നിൽ പൊലീസുകാരൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ്‍എച്ച്ഒയ്ക്ക് സ്ഥലം മാറ്റം

തുടര്‍ന്നാണ് കൃഷ്ണകുമാറിനെ എസ്എച്ച്ഒ ചുമതലകളിൽ നിന്ന് നീക്കികൊണ്ട് സ്ഥലം മാറ്റ...

Read More >>
#arrest | പേരാമ്പ്രയിലെ ഭണ്ഡാര കവര്‍ച്ച: തിരുവള്ളൂര്‍ സ്വദേശി പിടിയില്‍

Nov 27, 2024 09:56 AM

#arrest | പേരാമ്പ്രയിലെ ഭണ്ഡാര കവര്‍ച്ച: തിരുവള്ളൂര്‍ സ്വദേശി പിടിയില്‍

നവംബർ 19നാണ് എരവട്ടൂരിലെ ക്ഷേത്രത്തിൽ കവർച്ച നടന്നത്....

Read More >>
Top Stories