കൊല്ലം: ( www.truevisionnews.com ) കൊല്ലം നിയോജക മണ്ഡലത്തിൽ ജനവിശ്വാസം നഷ്ടപ്പെട്ട മുകേഷ്, എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. 23792 വോട്ടിന് പിന്നിൽ പോകുകയും ആകെയുള്ള 164 ബൂത്തുകളിൽ 155 ബൂത്തുകളിലും പിന്നിൽ പോവുകയാണുണ്ടായത്.
9 ഇടങ്ങളിൽ മാത്രമാണ് നേരിയ വോട്ടിന് മാത്രം ലീഡ് ചെയ്യുകയും ചെയ്തത്. 31 ബൂത്തുകളിൽ 3 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഉണ്ടായെന്ന് ബിന്ദു കൃഷ്ണ ചൂണ്ടികാട്ടി.
ഈ കണക്കുകൾ തെളിയിക്കുന്നത് കൊല്ലം നിയോജക മണ്ഡലത്തിലെ ജനതയ്ക്ക് മുകേഷ് എം എൽ എ യിലുള്ള വിശ്വാസം നഷ്ടപ്പട്ടിരിക്കുന്നു എന്നതാണ്. ജനാധിപത്യ പ്രക്രിയയിൽ ജനം കൈയ്യൊഴിഞ്ഞ മുകേഷ് ജനഹിതം തിരിച്ചറിഞ്ഞ് എം എൽ എ സ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
കേവലം 36618 വോട്ടുകൾ മാത്രമാണ് മുകേഷിന് ലഭി്ച്ചിരിക്കുന്നു എന്നുള്ള യാഥാർത്ഥ്യം എം എൽ എ തിരിച്ചറിയണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
#bindukrishna #demands #resignation #mmukesh #mla #kollam #news