ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കോലി

ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കോലി
Advertisement
Jan 15, 2022 08:44 PM | By Vyshnavy Rajan

വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം.

ഹൃദയ സ്പർശിയായ കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. ബിസിസിഐക്കും, ഹെഡ് കോച്ച് രവി ശാസ്ത്രിക്കും, എംഎസ് ധോണിക്കും രാജി കുറിപ്പിൽ വിരാട് കോലി നന്ദി അറിയിച്ചു.

ട്വീറ്റ് ഇങ്ങനെ...

‘ ഏഴ് വർഷത്തെ കഠിനാധ്വാനമാണ്..ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങൾ, സ്ഥിരോത്സാഹം…ഒരു ഘട്ടത്തിൽ എല്ലാം അവസാനിക്കേണ്ടിവരും…ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ റോളും. ഈ യാത്രയിൽ നിരവധി ഉയർച്ച താഴ്ച്ചകളുണ്ടായിരുന്നു. പക്ഷേ ഒരിക്കലും പരിശ്രമത്തിന്റെയും, വിശ്വാസത്തിന്റെയോ അപാകത ഉണ്ടായിട്ടില്ല.

ചെയ്യുന്ന എല്ലാ കാര്യത്തിലും 120 ശതമാനം പരിശ്രമവും ഇടണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ ചെയ്യാൻ സാധിച്ചില്ലെങ്കിൽ, ആ ചെയ്യുന്നത് ശരിയാവില്ല എന്നെനിക്ക് അറിയാം. എനിക്ക് ഇക്കാര്യത്തിൽ നല്ല വ്യക്തതയുണ്ട്. ടീമിനോട് അവിശ്വാസ്യത കാണിക്കാൻ എനിക്ക് സാധിക്കില്ല.

ഇത്ര വലിയ കാലയളവിൽ എന്റെ രാജ്യത്തെ നയിക്കാൻ എനിക്ക് അവസരം നൽകിയ ബിസിസിഐയോടും, ആദ്യ ദിവസം മുതൽ ടീമിനായി വിഭാവനം ചെയ്ത എന്റെ ദർശനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരുഘട്ടത്തിലും കൈവിടാതിരുന്ന ടീമംഗങ്ങളോടും നന്ദിയുണ്ട്. നിങ്ങൾ എന്റെ ഈ യാത്രയും ഓർമകളും അത്രമേൽ സുന്ദരമാക്കുന്നു. എന്നെ വിശ്വസിച്ച്, ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ച ധോണി ഭായിക്കും നന്ദി പറയുന്നു.’

2014 ലാണ് വിരാട് കോലി മുഴുവൻ സമയം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.

Kohli resigns as Test captain

Next TV

Related Stories
ചെന്നൈയ്ക്ക് തിരിച്ചടി; ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല

May 11, 2022 03:55 PM

ചെന്നൈയ്ക്ക് തിരിച്ചടി; ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല

ചെന്നൈയ്ക്ക് തിരിച്ചടി, ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍...

Read More >>
ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന് കൊവിഡ്

May 11, 2022 01:46 PM

ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന് കൊവിഡ്

ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന്...

Read More >>
ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല - ധോണി

May 9, 2022 11:04 AM

ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല - ധോണി

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ലെന്ന് ക്യാപ്റ്റൻ എംഎസ്...

Read More >>
ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ആശുപത്രിയിൽ

May 8, 2022 10:40 PM

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ആശുപത്രിയിൽ

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ...

Read More >>
ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.

May 5, 2022 07:34 AM

ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.

ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍...

Read More >>
സിഎസ്‌കെയിലെ ക്യാപ്റ്റൻസി മാറ്റം; ജഡേജയുടെ മോശം ഫോമെന്ന് റിപ്പോർട്ട്

May 1, 2022 02:51 PM

സിഎസ്‌കെയിലെ ക്യാപ്റ്റൻസി മാറ്റം; ജഡേജയുടെ മോശം ഫോമെന്ന് റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിംഗ്സിലെ ക്യാപ്റ്റൻസി മാറ്റത്തിനു കാരണം രവീന്ദ്ര ജഡേജയുടെ മോശം ഫോമെന്ന് റിപ്പോർട്ട്. സീസണിൽ ക്യാപ്റ്റനായതിനു ശേഷം ഫോം...

Read More >>
Top Stories