ന്യൂഡൽഹി: (truevisionnews.com) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ഇന്‍ഡ്യ സഖ്യം മുന്നില്‍. 31 ഇടത്താണ് ഇന്‍ഡ്യ മുന്നണി മുന്നിട്ട് നില്‍ക്കുന്നത്.
14 ഇടത്താണ് എന്‍.ഡി.എ മുന്നില്‍ നില്‍ക്കുന്നത്.എട്ടരക്കാണ് ഇ.വി.എം വോട്ടുകള്‍ എണ്ണിത്തുടങ്ങുക. ആധികാരിക ജയം ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.
സഖ്യകക്ഷികളുടെ പ്രകടനം കൂടിയാകുമ്പോൾ വലിയ മുന്നേറ്റം ബി.ജെ.പി ക്യാമ്പ് പ്രതീക്ഷിക്കുന്നു. 295 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്നാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രതീക്ഷ.
ഭരണം നിലനിർത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻ.ഡി.എ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും.
എന്നാൽ 295 സീറ്റുകൾ നേടി അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷ പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ് ഇൻഡ്യാ സഖ്യം. രാവിലെ 9 മണിയോടെ ട്രെൻഡ് അറിയാൻ കഴിയുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.
പരമാവധി വേഗം വോട്ട് എണ്ണുന്ന രീതിയിലാണ് ക്രമീകരണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് മൂന്ന് റൗണ്ട് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#First #results #India #alliance #ahead #Lok #Sabha #Election #2024